Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്.ടി: തൽസ്ഥിതി...

ജി.എസ്.ടി: തൽസ്ഥിതി തുടരണമെന്ന് സംസ്ഥാനങ്ങൾ

text_fields
bookmark_border
ജി.എസ്.ടി: തൽസ്ഥിതി തുടരണമെന്ന് സംസ്ഥാനങ്ങൾ
cancel

ന്യൂഡൽഹി: ജി.എസ്.ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് ജി.എസ്.ടി കൗൺസിലിന് മുമ്പായി ചേർന്ന നികുതിഘടനാ പരിഷ്കാരങ്ങൾക്കുള്ള ജി.എസ്.ടി സമിതി. കേരളമടക്കം സംസ്ഥാനങ്ങൾ നികുതി സ്ലാബുകൾ പരിഷ്‍കരിക്കാനുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ പങ്കെടുത്തു.

ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിലാണ് ഏഴംഗ സമിതി യോഗം ചേർന്നത്. ഉത്തർപ്രദേശ്, ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെടുന്നതാണ് സമിതി. ജൂൺ 22ന് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന ജി.എസ്.ടി കൗൺസിൽ യോഗം നികുതി പരിഷ്‍കരണം സംബന്ധിച്ച് വിശദമായ കരട് തയാറാക്കാൻ സമിതിയോട് ശിപാർശ ചെയ്തിരുന്നു. സെപ്റ്റംബർ ഒമ്പതിന് ചേരുന്ന ജി.എസ്.ടി കൗൺസിലിൽ നികുതി ഇളവുകളടക്കം സമിതി നിർദേശങ്ങൾ ചർച്ച ചെയ്യും.

2021 സെപ്റ്റംബറിൽ അന്നത്തെ കർണാടക മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയുടെ കീഴിലാണ് ആദ്യമായി ഏഴംഗ ജി.എസ്.ടി പരിഷ്‍കരണ സമിതി രൂപവത്കരിച്ചത്. തുടർന്ന് 2022 ജൂണിൽ സമിതി ജി.എസ്.ടി കൗൺസിലിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൂജ്യം, അഞ്ച്, 12, 18, 28 ശതമാനം നിരക്കുകളിലായി അഞ്ച് സ്ലാബുകളാണ് നിലവിൽ ജി.എസ്.ടി സംവിധാനത്തിലുള്ളത്. GST: States to maintain status quoആഡംബര ഉൽപന്നങ്ങളടക്കമുള്ളവക്കാണ് ഉയർന്ന നികുതി നിരക്കായ 28 ശതമാനം ഈടാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTtax slabs
News Summary - GST: States want status quo to continue
Next Story