ജി.എസ്.ടി: നിര്‍ണായക യോഗം ഇന്നുമുതല്‍
text_fieldsന്യൂഡല്‍ഹി: അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പില്‍വരുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) ഘടനയിലെ നികുതി നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ജി.എസ്.ടി കൗണ്‍സിലിന്‍െറ ത്രിദിന യോഗം ചൊവ്വാഴ്ച തുടങ്ങും. പുതിയ നികുതി വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം ഉള്‍പ്പെടെ വിഷയങ്ങളിലും യോഗത്തില്‍ തീരുമാനമെടുക്കും. സാധാരണ ജനത്തെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുന്നതിനാല്‍ നിര്‍ണായകമാണ് ഈ യോഗം.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും നവംബര്‍ 22നകം കൗണ്‍സില്‍ സമവായത്തിലത്തെണമെന്നാണ് ധനമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാന ധനമന്ത്രിമാരും കൗണ്‍സിലില്‍ അംഗങ്ങളാണ്. കഴിഞ്ഞമാസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ മേഖലാതലത്തില്‍ നല്‍കേണ്ട ഇളവുകളും വടക്കു കിഴക്കന്‍ മേഖലയിലും പര്‍വത പ്രദേശങ്ങളിലുമുള്ള 11 സംസ്ഥാനങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന കാര്യത്തിലും ധാരണയായിരുന്നു.
11 ലക്ഷം സേവന നികുതി റിട്ടേണുകള്‍ പരിശോധിക്കാനുള്ള അധികാരം കേന്ദ്രത്തില്‍ നിലനിര്‍ത്തുന്ന വിഷയത്തിലും കൗണ്‍സില്‍ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ജി.എസ്.ടി കൗണ്‍സിലിന്‍െറ ആദ്യ യോഗത്തില്‍ തീരുമാനമായതാണെങ്കിലും ചുരുങ്ങിയത് രണ്ട് സംസ്ഥാനങ്ങള്‍ എങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചു. തങ്ങളുടെ അധികാരം നഷ്ടപ്പെടുന്നതിനോട് യോജിപ്പില്ളെന്നാണ് ഈ സംസ്ഥാനങ്ങളുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.