നികുതി വിവരങ്ങള്‍ ചോരുമെന്ന ആശങ്ക വേണ്ട: ജി.എസ്.ടി നെറ്റ് വർക്ക് കമ്പനി ചെയര്‍മാന്‍
text_fieldsന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ നികുതി സമ്പ്രദായമായി രാജ്യത്ത് ആരംഭിച്ച ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് രൂപവത്കരിച്ച സ്വകാര്യ കമ്പനിയായ ജി.എസ്.ടി നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് സംബന്ധിച്ച് വിമര്‍ശങ്ങളും ആശങ്കകളുമുയര്‍ന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി കമ്പനി ചെയര്‍മാന്‍ രംഗത്തത്തെി. ഓണ്‍ലൈനില്‍ ലഭ്യമാകുന്ന രാജ്യത്തെ നികുതി സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് ഡാറ്റകളായി സൂക്ഷിച്ചിട്ടുള്ളതെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍, ആവശ്യമായത്ര ഫയര്‍വാള്‍ സംരക്ഷണവും എട്ടു തരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളുമാണ് ഡാറ്റ സൂക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജി.എസ്.ടി.എന്‍ ചെയര്‍മാന്‍ നവിന്‍ കുമാര്‍ വിശദീകരിച്ചു. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ശേഖരിച്ച ജി.എസ്.ടി ഡാറ്റകളുടെ സുരക്ഷിതത്വം സംബന്ധിച്ചു ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിയും ആരോപണങ്ങളുന്നയിച്ചിരുന്നു. നിയന്ത്രണം സംബന്ധിച്ച മുന്‍കരുതലുകളില്‍ സര്‍ക്കാറാണ് അഭിവാജ്യഘടകം -ജി.എസ്.ടി.എന്‍ ചെയര്‍മാന്‍ പറഞ്ഞു. ബോര്‍ഡിലെ 14 ഡയറക്ടര്‍മാരില്‍ പകുതി പേരെയും സര്‍ക്കാറാണ് നിയമിച്ചിട്ടുള്ളത്.
കേന്ദ്രത്തിന്‍െറയും സംസ്ഥാനങ്ങളുടെയും നോമിനികളായി മൂന്നു വീതം ഡയറക്ടര്‍മാരാണുള്ളത്. ചെയര്‍മാന്‍ നിര്‍ദേശിച്ച രണ്ടു ഡയറക്ടര്‍മാരുമുണ്ട്. ഡയറക്ടര്‍മാരില്‍ പകുതി പേരുടെയെങ്കിലും സാന്നിധ്യമില്ലാതെ ബോര്‍ഡ് യോഗം ചേരാന്‍ പാടില്ളെന്ന് നിയമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.