ജി.എസ്.ടി: അഞ്ചു കോടിയുടെ നികുതി വെട്ടിപ്പ് ജാമ്യം കിട്ടാത്ത കുറ്റം
text_fieldsന്യൂഡൽഹി: ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുേമ്പാൾ അഞ്ചു കോടിയിൽ കൂടുതൽ തുകയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ ജാമ്യം കിട്ടാത്തവിധം ജയിലിലാകും. പൊലീസിന് വാറൻറില്ലാതെ അറസ്റ്റ് ചെയ്യാം. അങ്ങനെ അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്നു മാത്രം. ജി.എസ്.ടി നടപ്പാക്കുന്നതിെൻറ ഭാഗമായി കേന്ദ്ര എക്സൈസ്-കസ്റ്റംസ് ബോർഡ് പുറത്തിറക്കിയ 223 പേജ് വരുന്ന വിശദാംശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നേരേത്ത രണ്ടര േകാടിയിൽപരം രൂപയുടെ നികുതി വെട്ടിപ്പ് ജാമ്യമില്ലാ കുറ്റമാക്കാനാണ് ശിപാർശ ചെയ്തിരുന്നത്. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ കാരണം എഴുതിനൽകണമെന്നും പുതിയ വ്യവസ്ഥകളിലുണ്ട്. മറ്റു കുറ്റങ്ങളെല്ലാം ജി.എസ്.ടിക്കു കീഴിൽ ജാമ്യം കിട്ടുന്നവയാണ്. കേന്ദ്ര ജി.എസ്.ടി, സംസ്ഥാന ജി.എസ്.ടി അസിസ്റ്റൻറ് കമീഷണർമാർക്ക് കുറ്റാരോപിതെന ജാമ്യത്തിൽ വിടാം.
എന്നാൽ, സമൻസ് അയച്ചിട്ട് വന്നില്ലെങ്കിൽ 25,000 രൂപ വരെ പിഴ ചുമത്തും. ജൂലൈ ഒന്നു മുതൽ ജി.എസ്.ടി നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇതോടെ കേന്ദ്ര എക്സൈസ്, സേവന, വാറ്റ് നികുതികളടക്കം എല്ലാ പരോക്ഷനികുതികളും ഇല്ലാതാകും. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, തീർഥാടനം എന്നിവയെ സേവനനികുതിയുടെ പരിധിയിൽനിന്ന് ഒഴിവാക്കാനും ജി.എസ്.ടി വ്യവസ്ഥകളിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.