സർക്കാർ ഒാഫിസും റെയിൽവേ സ്റ്റേഷനും അഗ്നിക്കിരയാക്കി
text_fields
ഡാർജീലിങ്ങിലെ മാൾ റോഡിലാണ് ഒാഫിസ് പ്രവർത്തിക്കുന്നത്. കുർസിയോങ് ഗയാബരി പ്രദേശത്തെ റെയിൽവേ സ്റ്റേഷനും പ്രക്ഷോഭകർ തീയിട്ടു. കഴിഞ്ഞ ദിവസം രാത്രി ഡാർജീലിങ് സ്റ്റേഷനു സമീപം നിരവധി സർക്കാർ വാഹനങ്ങൾ അഞ്ജാത സംഘം തകർത്തു. ടീസ്റ്റ നദിക്കരയിലെ ഫോറസ്റ്റ് ബംഗ്ലാവും തീെവച്ചു നശിപ്പിച്ചിട്ടുണ്ട്. പ്രേത്യക സംസ്ഥാനത്തിനുള്ള അനിശ്ചിതകാല സമരം 29 ദിവസം പിന്നിട്ടു. അക്രമ സംഭവങ്ങൾ വർധിച്ചുവരുന്നത് അധികൃതർക്ക് കടുത്ത തലവേദനയായി.
മലയോര മേഖലയിലെ ജി.ജെ.എം, ജി.എൻ.എൽ.എഫ്, ജെ.എ.പി, ഭാരതീയ ഗൂർഖ പരിസംഘ് തുടങ്ങിയ സംഘടനകൾ അടങ്ങിയ കോഒാഡിനേഷൻ കമ്മിറ്റിയാണ് അനിശ്ചിതകാല സമരം നടത്തുന്നത്. അതിനിടെ പ്രമുഖ എഴുത്തുകാരനായ കൃഷ്ണ സിങ് മൊക്താൻ സർക്കാർ നൽകിയ പുരസ്കാരങ്ങൾ തിരിച്ചേൽപിച്ച് പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗായകൻ കർമ യോഞ്ജനും സംഗീത് സമ്മാൻ തിരിച്ചുനൽകി.
ഗൂർഖാലാൻഡ് പ്രക്ഷോഭകർ പ്രശസ്ത നേപ്പാളി കവി ഭനുഭക്ത ആചാര്യയുടെ ജന്മദിനം ആഘോഷിച്ചു. നൂറുകണക്കിന് സമരക്കാർ ആചാര്യയുടെ ഗാനങ്ങൾ ആലപിച്ച് വർണശബളമായ റാലിയിൽ പെങ്കടുത്തു. മെഡിക്കൽ ഷോപ്പുകളൊഴികെ എല്ലാ കടകേമ്പാളങ്ങളും അടഞ്ഞുകിടക്കുകയാണ്. 26 ദിവസമായി ഇൻറർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ല. കോളജുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, വിവിധ ഒാഫിസുകൾ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. കേന്ദ്രം അയച്ച സൈനികരെ ശനിയാഴ്ച മുതൽ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.