ജാദവിെൻറ മാതാവിനും ഭാര്യക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചാൽ അദ്ദേഹത്തിെൻറ ഭാര്യക്കും മാതാവിനും പരമാവധി സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ ചാരൻ എന്നാരോപിച്ചാണ് ജാദവിനെ പാകിസ്താൻ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ജാദവിെൻറ മാതാവിനെയും ഭാര്യയെയും ഏതെങ്കിലും വിധത്തിൽ ചോദ്യം ചെയ്യാനോ ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ദീർഘനാളായുള്ള ഇന്ത്യയുടെ ആവശ്യത്തിനു വഴങ്ങി ഇൗമാസം പത്തിനാണ് ഇരുവർക്കും വിസ നൽകാമെന്ന് പാകിസ്താൻ സമ്മതിച്ചത്. ഇവർ ജാദവിനെ കാണാനെത്തുേമ്പാഴും കൂടിക്കാഴ്ച നടത്തുന്ന വേളയിലും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ അനുഗമിക്കാൻ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ചാരപ്രവർത്തനവും ഭീകരവാദക്കുറ്റവും ആരോപിച്ച് ജാദവിനെ വധശിക്ഷക്ക് വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽനിന്ന് സ്റ്റേ വാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.