കോവിഡ് 19 വൈറസ് എങ്ങനെ പടരുന്നു; എട്ട് ചിത്രങ്ങളിലൂടെ അറിയാം
text_fields
bookmark_border
cancel
ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോകം. വൈറസ് തടയുന്നത് എങ്ങനെയെന്ന് അറിയാതെ ഭീതിതമായ അവസ്ഥയിലൂടെയാണ് ലോകരാജ്യങ്ങൾ മുന്നോട്ട് പോകുന്നത്. 3,000േത്താളം പേർ വൈറസ് ബാധയേറ്റ് മരിച് ചു. ഇന്ത്യയിൽ ഇതുവരെ 29 കോറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വൈറസ് ബാധയേറ്റവരെ കണ്ടെത്ത ി ജനങ്ങളിൽ നിന്ന് മാറ്റി നിർത്താനും പകരുന്നത് തടയാനും ലോകരാജ്യങ്ങൾ അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരിക്ക ുകയാണ്. എന്നാൽ വൈറസ് ബാധയിൽ നിന്ന് നമ്മൾ സ്വയം രക്ഷനേടേണ്ടതും പ്രധാനമാണ്. സിംഗപ്പൂരുകാരിയായ വേയ് മാൻ കൗ എന്ന കലാകാരൻ കൊറോണ വൈറസ് എങ്ങനെ പടരുന്നു എന്നത് മനോഹരവും വിജ്ഞാനപ്രദവുമായ രീതിയിൽ വരച്ച് ഇൻസ്റ്റഗ്രാമ ിൽ പങ്കുവെച്ചിരിക്കുകയാണ്.
ഒരാൾ അനിയന്ത്രിതമായി തുമ്മുകയോ, ചുമക്കുകയോ ചെയ്യുന്നത് കണ്ടാൽ രണ്ട് മീറ്ററോ അതിലധികമോ ദൂരത്തിലേക്ക് മാറി നിൽക്കുകയാണ് വൈറസ് പടരുന്നതിൽ നിന്ന് രക്ഷനേടാനുള്ള പ്രഥമ പോംവഴി
തുമ്മുന്നവർക്ക് തൂവാലയോ മാസ്കോ നൽകി മറ്റുള്ളവരിലേക്ക് രോഗാണു പടരുന്നതിൽ നിന്ന് രക്ഷനൽകാം. അവരെ ബോധവൽക്കരിക്കലുമാവാം
നിങ്ങൾ കൊറോണ വൈറസ് ബാധ നിലനിൽക്കുന്ന രാജ്യത്ത് വസിക്കുന്നയാളാണെങ്കിൽ പരമാവധി ആൾകൂട്ടങ്ങളിലേക്ക് പോകേണ്ടുന്ന സാഹചര്യമൊഴിവാക്കാം. ആർക്കൊക്കെയാണ് രോഗമുള്ളതെന്ന് ആർക്കുമറിയില്ല. കാരണം രോഗലക്ഷണങ്ങളൊന്നും വൈറസ് ബാധയുള്ളയാളിൽ കാണാൻ കഴിഞ്ഞേക്കില്ല
മുകളിൽ പറഞ്ഞ വസ്തുക്കളിലേതെങ്കിലുമൊന്ന് തൊട്ടവർ ആ കൈ ഉപയോഗിച്ച് കണ്ണ് തിരുമ്മുകയോ മറ്റുള്ളവരെ തൊടുകയോ ചെയ്യുേമ്പാൾ രോഗാണു പടരും.
വൈറസിന് 24 മണിക്കൂറുകളോളം ഒരു വസ്തുവിൽ നശിക്കാതെ നിലനിൽക്കാൻ സാധിക്കും. അവയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പുറത്തുപോയി വരുേമ്പാൾ കൈകൾ സോപ്പിട്ട് കഴുകുക എന്നുള്ളത് മാത്രമാണ്.