മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിന് മാര്‍ഗരേഖ തയാറാക്കണം –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: മാനസികാസ്വാസ്ഥ്യം നേരിടുന്നവരുടെ പുനരധിവാസം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അതിനായി പ്രത്യേക മാര്‍ഗരേഖ തയാറാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ നേതൃത്വം നല്‍കുന്ന ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. ചികിത്സക്കുശേഷം മാനസികാസ്വാസ്ഥ്യത്തില്‍നിന്ന് മുക്തി നേടിയവരെ പിന്നീട് അവരുടെ കുടുംബാംഗങ്ങള്‍ പോലും തിരിഞ്ഞുനോക്കുന്നില്ളെന്നും വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ മടിക്കുന്നുവെന്നും ബെഞ്ച് പറഞ്ഞു.
ചികിത്സക്കുശേഷം ഒരാളെയും ആശുപത്രിയിലോ നഴ്സിങ് ഹോമിലോ തുടരാന്‍ അനുമതി നല്‍കരുതെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് കോടതി നിര്‍ദേശിച്ചു. അവരെ പൊതുസമൂഹത്തിലേക്ക് തിരികെ അയക്കണം. പുനരധിവാസ നയത്തിന് രൂപം നല്‍കണം. ഇതിനായി മാതൃകാ പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി എട്ടാഴ്ചത്തെ സമയം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.