ഗുജറാത്തിൽ കുതിരക്കച്ചവടം തടയാൻ കോൺഗ്രസ് എം.എൽ.എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
text_fieldsഅഹ്മദാബാദ്: പൊലീസ്ഭീഷണിക്കു പിന്നാലെ പണം വാഗ്ദാനംചെയ്തും എം.എൽ.എമാരെ കൂറുമാറ്റാനുള്ള ശ്രമം ശക്തിപ്പെട്ടതോടെ, ഗുജറാത്തിൽ കോൺഗ്രസ് അംഗങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയേതാതിൽ കുതിരക്കച്ചവടം നടത്തുകയാണെന്നും ബലമായി രാജിവെപ്പിച്ച് ബി.ജെ.പിയിൽ ചേർക്കുകയുമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ആഗസ്റ്റ് എട്ടിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കുതിരക്കച്ചവടം. രണ്ടുദിവസത്തിനകം ആറു കോൺഗ്രസ് എം.എൽ.എമാരാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഇൗ സാഹചര്യത്തിൽ പാർട്ടിയുെട മറ്റു എം.എൽ.എമാരെ അഹ്മദാബാദ്, രാജ്കോട്ട്, വഡോദര തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റിയതായി മുതിർന്ന നേതാവ് പറഞ്ഞു. പൊലീസിെൻറയും ബി.െജ.പിയുടെയും കണ്ണിൽ പെടാതെയാണ് അവരെ പാർപ്പിച്ചിട്ടുള്ളത്. എം.എൽ.എമാർ സ്വയം സന്നദ്ധരായാണ് മാറിത്താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭ തെരെഞ്ഞടുപ്പിൽ മറുകണ്ടം ചാടിക്കാൻ കുപ്രസിദ്ധരായ പൊലീസ് ഒാഫിസർമാരെയാണ് ബി.െജ.പി ഉപയോഗിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ പ്രതിയായ പൊലീസ് ഒാഫിസർ ഒരു എം.എൽ.എ യെ ബലംപ്രയോഗിച്ച് ബി.െജ.പിയിലെത്തിക്കാൻ ശ്രമിച്ചതായി പരാതിയുണ്ട്.
ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എയെ പാർട്ടിയിൽ നിന്ന് ബലമായി രാജിവെപ്പിക്കാൻ ശ്രമിക്കുകയും കൂറുമാറ്റത്തിന് കോടിക്കണക്കിന് രൂപ കൈക്കൂലി വാഗ്ദാനവും ചെയ്ത പൊലീസ് സൂപ്രണ്ടിനെതിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഇതിനായി നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് മാധ്യമ വിഭാഗം ഇൻചാർജ് രൺദീപ്സിങ് സുർജെവാല പറഞ്ഞു. കോൺഗ്രസ് എം.എൽ.എ പൂനഭായ് ഗാമിതിനെ താപി ജില്ല പൊലീസ് സൂപ്രണ്ട് എൻ.കെ. അമീൻ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അഞ്ചുകോടി മുതൽ പത്ത്കോടി രൂപ വരെയാണ് വാഗ്ദാനം ചെയ്തത്.
ഇതിൽ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെടണം. പൊലീസ് സൂപ്രണ്ടിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം. ബി.ജെ.പി ഭരണത്തിനുകീഴിൽ ജനാധിപത്യം വൻ വെല്ലുവിളി േനരിടുകയാണെന്നും സുർജെവാല പറഞ്ഞു. ഒരോദിവസവും ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.