ശിവലിംഗത്തെക്കുറിച്ച് അപകീർത്തി പരാമർശം; ഗുജറാത്ത് എ.ഐ.എം.ഐ.എം നേതാവ് അറസ്റ്റിൽ
text_fieldsഉത്തർപ്രദേശിലെ വാരാണസി ഗ്യാൻവാപി മസ്ജിദിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ സംഘടനകളുടെ വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച എ.ഐ.എം.ഐ.എം നേതാവ് അറസ്റ്റിൽ. ശിവലിംഗത്തെ അപകീർത്തിപ്പെടുത്തി എന്ന
പരാതിയിലാണ് അറസ്റ്റ്. ഗുജറാത്തിലെ ആൾ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുൽ മുസ്ലിമീൻ വക്താവ് ഡാനിഷ് ഖുറേഷിയെ അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഖുറേഷിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പരാതി നൽകിയിരുന്നു.
ഈ ആഴ്ച ആദ്യം കാശി ഗ്യാൻവാപി മസ്ജിദിൽ മൂന്ന് ദിവസത്തെ വീഡിയോ സർവേയിൽ കണ്ടെത്തിയ ഫൗണ്ടൻ ആകൃതിയിലുള്ള ഘടന ഹിന്ദുത്വ സംഘടനകൾ ശിവലിംഗമാണെന്ന് അവകാശപ്പെട്ടിരുന്നു.
"ഖുറേഷിയുടെ ഉടമസ്ഥതയിലുള്ള ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഹിന്ദു ദൈവങ്ങൾക്കും ദേവതകൾക്കും എതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചതായി സൈബർ ടീമിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഞങ്ങൾ ട്വിറ്റർ ഹാൻഡിൽ സാങ്കേതിക വിശകലനം നടത്തി ഖുറേഷിയെ അറസ്റ്റ് ചെയ്തു" -ക്രൈംബ്രാഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.