രാഹുൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; മറുപടി പറയേണ്ട ആവശ്യമില്ല- വിജയ് രൂപാനി
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിനെ സംബന്ധിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. അദ്ദേഹത്തിെൻറ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും രൂപാനി വ്യക്തമാക്കി.
ഗുജറാത്തിലെ വികസനത്തെ കുറിച്ച് രാഹുൽ പ്രചരിപ്പിക്കുന്നത് തെറ്റായ വിവരങ്ങളാണ്. ഇതിന് തെളിവുകളൊന്നും നൽകാൻ രാഹുൽ തയാറാവുന്നില്ല. ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. യു.പി.എ ഭരണകാലത്തെ അഴിമതികളെ കുറിച്ച് അദ്ദേഹം മറുപടി നൽകുന്നില്ല. ഇൗയൊരു സാഹചര്യത്തിൽ രാഹുലിെൻറ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും രൂപാനി വ്യക്തമാക്കി.
ഗുജറാത്തിലെ ബി.ജെ.പിയുടെ വികസനനയം പൊള്ളയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും സംസ്ഥാനത്ത് പിന്നാക്കാവസ്ഥ നില നിൽക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.