ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; പാർട്ടിവിരുദ്ധ പ്രവർത്തനം, 38 പേരെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഡിസംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് 38 പ്രവർത്തകരെ ഗുജറാത്ത് പ്രാദേശ് കോൺഗ്രസ് കമ്മിറ്റി സസ്‌പെൻഡ് ചെയ്തു. ആറുവർഷത്തേക്കാണ് സസ്പെൻഷൻ.
ഗുജറാത്ത് കോൺഗ്രസിന്റെ അച്ചടക്ക സമിതി ഈ മാസം രണ്ടുതവണ യോഗം ചേർന്നെന്നും 95 പേർക്കെതിരെ 71 പരാതികൾ ലഭിച്ചെന്നും കൺവീനർ ബാലു പട്ടേൽ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ 38 പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. മറ്റുള്ളവർക്കെതിരെയും നടപടിയെടുക്കും. എട്ട് പ്രവർത്തകർക്ക് താക്കീത് നൽകിയിട്ടുണ്ട് -പട്ടേൽ കൂട്ടിച്ചേർത്തു.
സുരേന്ദ്രനഗർ ജില്ല പ്രസിഡന്റ് റൈയ്യഭായ് റാത്തോഡ്, നർമദാ ജില്ല പ്രസിഡന്റ് ഹരേന്ദ്ര വളന്ദ്, മുൻ എം.എൽ.എ പി.ഡി വാസവ തുടങ്ങിയവർ സ്‌പെൻഡ് ചെയ്തവരുടെ കൂട്ടത്തിലുണ്ട്. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. 156 സീറ്റുകൾ സ്വന്തമാക്കിയ ബി.ജെ.പി തുടർച്ചയായി ഏഴാം തവണയും സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസ്സിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.