നിരോധനാജ്ഞ ലംഘനം ഗുരുതര കുറ്റമാക്കുന്ന ഗുജറാത്ത് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തുന്നത് ഗുരുതര കുറ്റമാക്കി പൊലീസിന് നടപടിയെടുക്കാൻ അനുമതി നൽകുന്ന ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി.
ക്രിമിനൽ നടപടി ചട്ടം (ഗുജറാത്ത് ഭേദഗതി) ബിൽ, 2021 കഴിഞ്ഞ വർഷം മാർച്ചിലാണ് ഗുജറാത്ത് നിയമസഭ പാസാക്കിയത്. ഗുജറാത്ത് സർക്കാറിനും പൊലീസ് കമീഷണർമാർക്കും ജില്ല മജിസ്ട്രേറ്റുകൾക്കും സി.ആർ.പി.സി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കാൻ അധികാരമുണ്ടെന്നും ഐ.പി.സി സെക്ഷൻ 188 പ്രകാരം നിയമലംഘകർക്കെതിരെ ഉചിത നിയമനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ബില്ലിൽ പറയുന്നു.
നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ പ്രശ്നബാധിത പ്രദേശങ്ങളിൽ വിന്യസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഐ.പി.സി സെക്ഷൻ 188 പ്രകാരം ആവശ്യമായ നടപടിയെടുക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.