വഡോദരയിൽ ബി.ജെ.പി കൗൺസിലറെ കെട്ടിയിട്ട് മർദിച്ചു
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി കൗൺസിലറെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. വഡോദരയിലെ കൗൺസിലറായ ഹഷ്മുഖ് പേട്ടലിനെയാണ് 30 അംഗ സംഘം ചൊവ്വാഴ്ച രാവിലെ ക്രൂരമായി മർദിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിെൻറ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വഡോദരയിൽ നോട്ടീസില്ലാതെ ഒരു സംഘം ആളുകളുടെ വീടുകൾ നഗരസഭ അധികൃതർ പൊളിച്ചിരുന്നു. ഇതിനെ കുറിച്ച് മുൻസിപ്പൽ കമീഷണറോട് അന്വേഷിച്ചപ്പോൾ നോട്ടീസ് ബി.ജെ.പി കൗൺസിലറിെൻറ കൈവശം നൽകിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിനെ തുടർന്നാണ് സംഘം കൗൺസിലറെ മർദിച്ചത്.
എന്നാൽ നോട്ടീസ് ലഭിച്ചിരുന്നോയെന്ന ജനക്കൂട്ടത്തിെൻറ ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് കൗൺസിലർ നൽകിയത്. ഇത് വകവെക്കാതെ ആൾക്കുട്ടം മർദ്ദനം തുടരുകയായിരുന്നുവെന്നാണ് വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.