ഗുജറാത്ത് ബി.ജെ.പി ജനറൽ സെക്രട്ടറി രാജിവെച്ചു
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പിയുടെ നാല് ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പ്രദീപ് സിങ് വഗേല രാജിവെച്ചു. വഗേലക്കെതിരെ പരാതിയൊന്നും ലഭിച്ചില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അതേസമയം, വഗേലക്കും മറ്റു ചില നേതാക്കൾക്കുമെതിരെ അപകീർത്തികരമായ കത്ത് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൂന്നുപേരെ സൂറത്ത് ക്രൈംബ്രാഞ്ച് ഈയിടെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതിച്ഛായ തകർക്കാൻ ചിലർ രണ്ടു വർഷമായി തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് വഗേല വാർത്ത ഏജൻസിയോട് പറഞ്ഞു.
ഇതിൽ രണ്ടുപേർ ജയിലിലായെന്നും മറ്റുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടക്കാനാണ് പദവി രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.