പാകിസ്താനി മത്സ്യ ബന്ധന ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ; കച്ചിൽ തിരച്ചിൽ ഊർജിതമാക്കി ബി.എസ്.എഫ്
text_fieldsകച്ച്: ഹരാമി നാല ചെറു തുറമുഖത്തിനടുത്ത് പാകിസ്താനി മത്സ്യബന്ധന ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ കർശനമാക്കി അതിർത്തി സുരക്ഷസേന.
നേരത്തെ ഏപ്രിൽ 25 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒമ്പത് ജീവനക്കാരുള്ള പാകിസ്താനി ബോട്ടിൽ നിന്നും 280 കോടി വിലവരുന്ന ഹെറോയിൻ പിടിച്ചെടുത്തിരുന്നു.
പാകിസ്താൻ ബോട്ടായ 'അൽ ഹജ്' ഇന്ത്യൻ കടലിലേക്ക് കടന്ന സമയത്ത് കോസ്റ്റ് ഗാർഡ് കപ്പലുപയോഗിച്ച് തടയുകയും പിടികൂടുകയായിരുന്നു. ഈ ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.ബോട്ടും ബോട്ടിലെ ജീവനക്കാരെയും ജാഗു തുറമുഖത്തേക്ക് കൂടുതൽ അന്വേഷണത്തിനായി കൊണ്ടുവന്നെന്നും അധികൃതർ അറിയിച്ചിരുന്നു.
കച്ചിലെ ബുജിനടുത്തുള്ള ഹരാമി നാല, 22 കി.മീ നീളവും ഏകദേശം 8 കി.മീ വീതിയുമുള്ള ഈ ചതുപ്പ് പ്രദേശമാണ്. വർഷത്തിൽ മിക്ക സമയത്തും ഇവിടം സഞ്ചാര യോഗ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.