16,000ത്തിലേറെ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 41 വയസായിരുന്നു. 16,000ലേറെ ഹൃദയശസ്ത്രക്രിയകൾക്ക് ഡോക്ടർ നേതൃത്വം നൽകിയിട്ടുണ്ട്. ജാംനഗറിലെ ബറോഡ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് കാർഡിയോളജസ്റ്റായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഡോ. ഗൗരവ് ഗാന്ധി വീട്ടിലെ കുളിമുറിക്ക് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ജാംനഗറിലെ ജി.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
മാതാപിതാക്കൾക്കും ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു ഡോ. ഗൗരവ് ഗാന്ധി. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങളുണ്ടായിരുന്നില്ലെന്നും എല്ലാ ദിവസത്തെയും പോലെ ആരോഗ്യവാനായാണ് വീട്ടിലെത്തിയതെന്നും കുടുംബം പറഞ്ഞു.
ഗുജറാത്തിലെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളാണ് ഗൗരവ് ഗാന്ധി. ജാംനഗറില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത ഗൗരവ് ഗാന്ധി, അഹമ്മദാബാദില്‍ നിന്നാണ് കാര്‍ഡിയോളജിയില്‍ സ്‌പെഷ്യലൈസേഷന്‍ പൂര്‍ത്തിയാക്കിയത്. ഹൃദയാരോഗ്യത്തെ കുറിച്ചും ഹൃദ്രോഗം തടയുന്നതിലുള്ള പ്രതിരോധത്തെ കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോക്ടർ ഫേസ്ബുക്കില്‍ ‘ഹാര്‍ട്ട് അറ്റാക്ക്’ ക്യാംപെയിനും നേതൃത്വം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.