Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ കോൺഗ്രസ്​...

ഗുജറാത്തിൽ കോൺഗ്രസ്​ നേതാവ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
ഗുജറാത്തിൽ കോൺഗ്രസ്​ നേതാവ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

അഹമ്മദാബാദ്: അഹമ്മദാബാദിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബ ദറുദ്ദീന്‍ െശയ്ഖ്​ ആണ് ഞായറാഴ്ച രാത്രി മരിച്ചത്. 40 വർഷത്തോളം കോൺഗ്രസിന്​ വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്​ ബ ദറുദ്ദീൻ.

ഏപ്രില്‍ 15ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ കടുത്ത രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വ​െൻറി​ലേറ്ററിലേക്ക്​ മാറ്റിയിരുന്നു. ഞായാറാഴ്​ചയോടെ നില ഗുരുതരമാകുകയായിരുന്നു.

ബദറുദ്ദീന്‍ ശെയ്ഖി​​െൻറ നാടായ ബെഹ്‌റാംപുരയിൽ 200ല്‍ അധികം പേർക്ക്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. പ്രദേശ​െത്ത മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഇമ്രാന്‍ ഖേഡ്​ വാലക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​.

മഹാരാഷ്ട്ര കഴിഞ്ഞാള്‍ ഏറ്റവുമധികം കോവിഡ്​ ബാധ സ്ഥിരീകരിച്ച സംസ്ഥാനമാണ്​ ഗുജറാത്ത്. 3,071 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 230 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. 24 മണിക്കൂറിനിടെ മരിച്ചത് 18 പേരാണ്. ഇതോടെ മൊത്തം മരണസംഖ്യ 133 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratCongress leaderindia newsBadruddin ShaikhCovid 19
News Summary - Gujarat Congress leader Badruddin Shaikh passes away due to COVID-19 - India news
Next Story