രാജിവെച്ച 5 ഗുജറാത്ത് എം.എൽ.എമാെര കോൺഗ്രസ് സസ്പെൻറ് ചെയ്തു
text_fieldsഅഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ നിയമസഭാംഗത്വം രാജിവെച്ച ഗുജറാത്തിലെ അഞ്ച് എം.എൽ.എമാരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻറ് ചെയ്തു. സോമബായി പട്ടേൽ, ജെ.വി. കകദിയ, പ്രദ്യുമാൻസിൻ ജദേജ, പ്രവിൻ മാരു, മംഗൾ ഗാവിത് എന്നിവരെയാണ് ഗുജറാത്ത് പി.സി.സി പ്രസിഡൻറ് അമിത് ചാവ്ഡ സസ്പെൻറ് ചെയ്തതായി അറിയിച്ചത്.
മാർച്ച് 26 ന് ആണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിക്ക് 103 അംഗങ്ങളും 5 എം.എൽ.എമാരുടെ രാജിക്ക് േശഷം കോൺഗ്രസിന് 68 എം.എൽ.എമാരുമാണ് നിയമസഭയിലുള്ളത്. നാല് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. 37 മുൻഗണന വോട്ടുകൾ കിട്ടിയാൽ ഒരാൾക്ക് ജയിക്കാനാകും. എം.എൽ.എമാരുടെ രാജിയുടെ മുമ്പുള്ള അവസ്ഥ വെച്ച് രണ്ടംഗങ്ങളെ കോൺഗ്രസിന് രാജ്യസഭയിലേക്ക് അയക്കാനാകുമായിരുന്നു. രണ്ട് പേരെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുകയും ചെയ്തതാണ്. എന്നാൽ, എം.എൽ.എമാരുടെ രാജിയോടെ ഒരാൾ തോൽക്കുന്ന അവസ്ഥയാണുള്ളത്.
ബി.ജെ.പിയാകട്ടെ മൂന്ന് പേരെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും ജയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസിെൻറ 73 എം.എൽ.എമാരും സ്വതന്ത്രനായ ജിഗ്നേഷ് മേവാനിയും ചേർന്ന് രണ്ട് പേരെ ജയിപ്പിക്കുന്ന അവസ്ഥയാണ് അവസാന ഘട്ടത്തിൽ എം.എൽ.എമാരുടെ രാജിയോടെ അട്ടിമറിഞ്ഞത്.
ബി.ജെ.പിയുടെ നേതൃത്വത്തിൽ വലിയ കുതിരകച്ചവട സാധ്യത കണ്ട് കോൺഗ്രസ് 41 എം.എൽ.എമാരെ ശനി, ഞായർ ദിവസങ്ങളിൽ ജയ്പൂരിലേക്ക് മാറ്റിയിരുന്നു. എം.എൽ.എമാരുടെ രാജിയുടെ പശ്ചാത്തലത്തിൽ 25 പേരെക്കൂടി ജയ്പൂരിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.