ഗുജറാത്ത് കലാപം: 17 പേരെ കൊന്ന കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു
text_fieldsഗാന്ധിനഗർ: ഗുജറാത്ത് കലാപത്തിനിടെ ഗോധ്രയിൽ രണ്ട് കുട്ടികളടക്കം 17 മുസ്‍ലിംകളെ കൊലപ്പെടുത്തിയ കേസിൽ 22 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു. പഞ്ച്മഹൽ ജില്ലയിലെ ഹലോൽ ടൗണിലെ കോടതിയുടേതാണ് വിധി.
2002ലെ വർഗീയ കലാപത്തിൽ ദെലോൾ ഗ്രാമത്തിൽ 17 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 22 പേരെ തെളിവില്ലാത്തതിനാലാണ് വെറുതെ വിട്ടത്. ഇതിൽ എട്ട് പേർ വിചാരണകാലത്ത് മരിച്ചിരുന്നു. പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു.
2002 ഫെബ്രുവരി 28നാണ് അരുംകൊല അരങ്ങേറിയത്. തെളിവു നശിപ്പിക്കുന്നതിന്‍റെ ഭാഗമായി മൃതദേഹങ്ങളെല്ലാം കത്തിച്ചു കളഞ്ഞെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ഹർഷ് ത്രിവേദി പ്രതികളെ വെറുതെ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.