പശു അമ്മയാണ്, വെറുമൊരു മൃഗമല്ല; ചാണകം അറ്റോമിക് വികിരണത്തെ തടയുമെന്ന് ഗുജറാത്ത് കോടതി
text_fieldsന്യൂഡൽഹി: പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് ഗുജറാത്തിലെ താപ്തി ജില്ലയിലെ സെഷൻസ് കോടതി ജഡ്ജ് സമീർ വ്യാസി. ചാണകം മെഴുകിയ വീടുകളിൽ അറ്റോമിക് വികിരണം ബാധിക്കില്ല. പശുക്കളെ സംരക്ഷിക്കുന്നതിന്റെ ആവശ്യതയെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. കാളകളെയും പശുക്കളെയും ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
പശുവിൽ നിന്നുള്ള ഗോമൂത്രം ഒരുപാട് രോഗങ്ങളെ ഭേദപ്പെടുത്തും. പശുക്കളെ കശാപ്പ് ചെയ്യുന്നതിൽ കടുത്ത നീരസവും അദ്ദേഹം രേഖപ്പെടുത്തി. "പശു നമ്മുടെ അമ്മയാണ്, വെറുമൊരു മൃഗം മാത്രമല്ല. പശുക്കളുടെ ചോര ഭൂമിയിൽ വീഴാതിരിക്കുമ്പോൾ മാത്രമേ ഭൂമിയിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കടുകയുള്ളു. പശുക്കൾ ശരിക്കും സംരക്ഷിക്കപെടുന്നില്ല. കശാപ്പുശാലകളിൽ ഇപ്പോഴും പശുക്കളെ കൊന്നൊടുക്കുന്നു. പരിഷ്‌കൃത സമൂഹത്തിന് ഇത് മാനക്കേടാണെന്നും സമീർ വ്യാസ് പറഞ്ഞു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും പശുക്കളെ കശാപ്പ് ചെയ്യുന്നത് ദിനംപ്രതി കൂടുകയാണ്. ജാതിയുടെ പ്രതിരൂപമാണ് പശു. പശുക്കളുടെ ഗോമൂത്രവും ചാണകവും കൊണ്ട് നിരവധി ഉപയോഗങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ പോലും തെളിയിച്ചിട്ടുള്ളതാണ്. പശുക്കൾ ഇന്ന് അപകടാവസ്ഥയിലാണ്. യന്ത്രവൽകൃത അറവുശാലകളിലാണ് അവയെ കശാപ്പ് ചെയ്യുന്നത്. പശുക്കളുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന ശ്ലോകങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജിയുടെ പ്രസ്താവനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.