ഗുജറാത്തിൽ ദലിത് യുവാവിനെ പൊലീസുകാരുടെ ഷൂസ് നക്കിച്ചു പൊലീസുകാരനെതിരെ കേസ്
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ കസ്റ്റഡിയിലെടുത്ത ദലിത് യുവാവിനെ 15 പൊലീസ് ഉദ്യോഗസഥരുടെ ഷൂസ് നക്കിച്ചതായി പരാതി. തെൻറ പ്രദേശത്തെ കലാപത്തെക്കുറിച്ച് പൊലീസുകാരനോട് അന്വേഷിച്ച ഹർഷദ് ജാദവിനാണ് (38) ദുരനുഭവം. സംഭവത്തിൽ നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനെ തുടർന്ന് പൊലീസുകാരൻ വിനോദ്ഭായ് ബാബുഭായിക്കെതിരെ കേസെടുത്തു.
പൊലീസുകാരൻ പ്രകോപനമില്ലാതെ ലാത്തികൊണ്ട് വിരലടിച്ച് പൊട്ടിക്കുകയും കുടുംബത്തെ അസഭ്യം പറയുകയും ചെയ്തതായി യുവാവ് പറഞ്ഞു. ഡിസംബർ 28ന് രാത്രി ജോലിക്കിടെ പൊലീസുകാരനെ കൈയേറ്റംചെയ്തെന്ന് പറഞ്ഞാണ് ദലിത് യുവാവിനെ പൊലീസ് പിടികൂടിയത്. പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ ജാതി ചോദിക്കുകയും ബാബു ഭായിയുടെ കാൽതൊട്ട് മാപ്പു പറയാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇതിന് ശേഷമാണ് ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ 15 പൊലീസുകാരുടെ ഷൂസുകൾ നക്കിച്ചത്. പിറ്റേന്ന് കോടതി ഹർഷദ് ജാദവിന് ജാമ്യം അനുവദിക്കുകയായിരുന്നു. ജനുവരി ഒന്നിന് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോഴാണ് കേസെടുക്കാൻ തയാറായത്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായി അംറൈവാദി പൊലീസ് സബ് ഇൻസ്പെക്ടർ ഒ.എം ദേശായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.