അമിതമായി മദ്യപിച്ചെത്തി; ഗുജറാത്ത് ഉപമുഖ്യന്ത്രിയുടെ മകനെ വിമാനത്തിൽ കയറ്റിയില്ല
text_fieldsഅഹമ്മദാബാദ്: അമിതമായി മദ്യപിച്ചെത്തിയ മന്ത്രിപുത്രനെ ഖത്തർ എയർവേസ് വിമാനത്തിൽ കയറ്റിയില്ല. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പേട്ടലിെൻറ മകൻ ജെയ്മിൻ പേട്ടലിനെയും കുടുംബത്തെയുമാണ് ഗ്രീസിലേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ യാത്രചെയ്യുന്നതിൽ നിന്ന് വിലക്കിയത്.
ചൊവ്വാഴ്ച പുലർച്ചെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന വിമാനത്തിലാണ് ജെയ്മിൻ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ മദ്യ ലഹരിയിൽ ശരിയായി നടക്കാൻ പോലും കഴിയാത്ത വിധമെത്തിയ ജെയ്മിൻ പേട്ടലിനെയും ഭാര്യ ഝലകിനെയും മകൾ വൈശാലിയെയും വിമാനത്തിൽ കയറ്റാതെ അധികൃതർ തടയുകയായിരുന്നു. യാത്ര വിലക്കിയ അധികൃതർക്കു നേരെ ജെയ്മിൻ തട്ടികയറിയതായും പരാതിയുണ്ട്.
മദ്യലഹരിയിലായിരുന്ന ജെയ്മിൻ വിമാനത്താവളത്തിനുള്ളിൽ വീൽ ചെയറിലിരുന്നാണ് ഇമിഗ്രേഷനും മറ്റു പരിശോധനക്കുമായി എത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, തെൻറ കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ പ്രതികരിച്ചു. ഗ്രീസിൽ അവധിക്കാലം ചെലവഴിക്കാനാണ് മകനും കുടുംബവും യാത്രതിരിച്ചത്. മകന് സുഖമില്ലായിരുന്നു. അതിനാൽ ഭാര്യ വീട്ടിലേക്ക് തിരികെ വിളിച്ചതിനാലാണ് യാത്ര ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.