വകുപ്പിൽ ഉടക്കി നിതിൻ പട്ടേൽ; ഗുജറാത്തിൽ പ്രതിസന്ധി രൂക്ഷം
text_fieldsഅഹ്മദാബാദ്: കടുത്ത പോരാട്ടത്തിലൂടെ ഗുജറാത്തിൽ ഭരണം നിലനിർത്തിയ ബി.ജെ.പിയിെല അധികാരത്തർക്കം രൂക്ഷമായതോടെ മന്ത്രിസഭ പ്രതിസന്ധിയിൽ. സുപ്രധാന വകുപ്പുകൾ ലഭിക്കാത്തതിെൻറ പേരിൽ ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ കലാപക്കൊടി ഉയർത്തിയതിനൊപ്പം വകുപ്പു വിഭജനത്തിൽ വഡോദര മേഖലയിലെ പാർട്ടി എം.എൽ.എമാർ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിപദം ആഗ്രഹിച്ച നിതിൻ പേട്ടൽ മുൻസർക്കാറിൽ കൈകാര്യം ചെയ്ത സുപ്രധാന വകുപ്പുകൾപോലും ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ്.
തർക്കം ‘ആത്മാഭിമാന പ്രശ്ന’മായി പ്രഖ്യാപിച്ച നിതിൻ പേട്ടലിനെ അനുനയിപ്പിക്കാൻ ശനിയാഴ്ചയും നേതൃത്വം നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിെൻറ ഉറച്ച നിലപാടുമൂലം പരാജയപ്പെട്ടു. 10 എം.എൽ.എമാരുമായി നിതിൻ പേട്ടൽ ബി.ജെ.പി വിട്ടാൽ കോൺഗ്രസിൽ അർഹമായ പദവിയും അംഗീകാരവും നേടിത്തരാമെന്ന വാഗ്ദാനവുമായി ഹാർദിക് പേട്ടൽ രംഗത്തെത്തി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നാണ് കോൺഗ്രസ് നിലപാട്. ഇതോടെ ദേശീയ രാഷ്ട്രീയ ശ്രദ്ധ വീണ്ടും ഗുജറാത്തിലേക്ക് തിരിയുകയാണ്.
കഴിഞ്ഞ സർക്കാറിൽ ധനം, നഗര വികസനം, ഭവനം, പെട്രോകെമിക്കൽസ് എന്നീ പ്രധാന വകുപ്പുകളാണ് നിതിൻ പേട്ടൽ ൈകകാര്യം ചെയ്തിരുന്നത്. ഇത്തവണ റോഡ്, കെട്ടിടം, ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയാണ് നൽകിയത്. വെള്ളിയാഴ്ച ഒാഫിസിലെത്താതെ വിട്ടുനിന്ന നിതിൻ പേട്ടൽ ശനിയാഴ്ചയും ചുമതലയേറ്റില്ല. ഇതേതുടർന്ന് മുതിർന്ന നേതാക്കളായ കൗശിക് പേട്ടൽ, പ്രദീപ്സിങ് ജദേജ, ഭൂപേന്ദ്രസിങ് എന്നിവർ വൈകുന്നേരം ഒൗദ്യോഗിക വസതിയിലെത്തി നിതിൻ പേട്ടലുമായി ചർച്ച നടത്തി. എന്നാൽ, പഴയ വകുപ്പുകൾ തിരിച്ചുകിട്ടണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
ബി.ജെ.പിയിലെ 19 എം.എൽ.എമാർ പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും പാർട്ടി വിടാനോകോൺഗ്രസിനൊപ്പം ചേരാനോ ആലോചിക്കുന്നില്ലെന്നാണ് നിതിൻ പേട്ടൽ പറഞ്ഞത്. നിതിൻ പേട്ടലിനെ മുഖ്യമന്ത്രിയാക്കണമെന്ന് പാട്ടീദാർമാരുടെ സംഘടനയായ സർദാർ പേട്ടൽ ഗ്രൂപ് കൺവീനർ ലാൽജിഭായി പേട്ടൽ ആവശ്യപ്പെട്ടു. അനുയായികൾക്കൊപ്പം ഗാന്ധിനഗറിലെ വസതിയിലെത്തി നിതിൻ പേട്ടലിനെ കണ്ട ലാൽജി, പേട്ടൽ സമുദായം അദ്ദേഹത്തിനൊപ്പം നിൽക്കുമെന്ന് അറിയിച്ചു. ബി.ജെ.പി നേതൃത്വത്തെ സമ്മർദത്തിലാക്കാൻ തിങ്കളാഴ്ച നിതിൻ പേട്ടലിെൻറ മണ്ഡലമായ മെഹ്സനയിൽ ബന്ദിന് ലാൽജി ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.