സംവരണ വാഗ്ദാനവുമായി വഗേലയുടെ പുതിയ സഖ്യം
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരെഞ്ഞടുപ്പിൽ ശങ്കർ സിങ് വഗേലയുടെ ‘ജൻ വികൽപ്’ പാർട്ടി അഖിലേന്ത്യ ഹിന്ദുസ്ഥാൻ കോൺഗ്രസ് പാർട്ടിയുമായി ചേർന്ന് 182 സീറ്റിലും മത്സരിക്കും. ഹിന്ദുസ്ഥാൻ കോൺഗ്രസിെൻറ ട്രാക്റ്റർ ഒാടിക്കുന്ന കർഷകൻ ആയിരിക്കും ചിഹ്നമെന്ന് വഗേല വാർത്തസമ്മേളനത്തിൽ പറഞ്ഞു. തെൻറ സഖ്യത്തിലേക്ക് ആം ആദ്മി പാർട്ടിയെയും അദ്ദേഹം സ്വാഗതം ചെയ്തു. ‘ആപ്’ പ്രതിനിധികൾ തന്നെ കണ്ടതായും അവർക്ക് സ്വന്തം ചിഹ്നത്തിൽ മത്സരിക്കാമെന്നും വഗേല കൂട്ടിച്ചേർത്തു. എൻ.സി.പിയുമായി ധാരണക്കുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു.
അധികാരത്തിലെത്തിയാൽ സംവരണമില്ലാത്ത വിഭാഗങ്ങൾക്ക് 25 ശതമാനം അധിക േക്വാട്ട നൽകുന്ന ബിൽ നിയമസഭയിൽ കൊണ്ടുവരുമെന്ന് വഗേല പറഞ്ഞു. സംസ്ഥാനങ്ങൾക്ക് 49.5 ശതമാന പരിധി കടക്കാനാകില്ലെന്നത് തെറ്റിധാരണയാണ്. വിധവകൾക്കും ആരും സംരക്ഷിക്കാനില്ലാത്ത വയോജനങ്ങൾക്കും 5000 രൂപ പെൻഷൻ, സർപഞ്ചുകൾക്ക് കൂടുതൽ സ്വയംഭരണം എന്നിവയാണ് മറ്റു വാഗ്ദാനങ്ങൾ. കഴിഞ്ഞവർഷം ജയ്പുർ കേന്ദ്രമായി രൂപവത്കരിച്ച അഖിലേന്ത്യ ഹിന്ദുസ്ഥാൻ കോൺഗ്രസിെൻറ ആദ്യ മത്സരമാണിത്.
സംസ്ഥാനത്ത് ബി.െജ.പിക്കും കോൺഗ്രസിനും ബദലായിരിക്കും തങ്ങളുടെ സഖ്യമെന്ന് പാർട്ടി തലവൻ ബുദ്ധ് പ്രകാശ് ശർമ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയായ വഗേല കഴിഞ്ഞ ജൂലൈയിൽ രാജ്യസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് കോൺഗ്രസ് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.