ഗുജറാത്ത് തെരഞ്ഞെടുപ്പ്: സഖ്യം പ്രഖ്യാപിച്ച് കോൺഗ്രസും എൻ.സി.പിയും
text_fieldsഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസും - എൻ.സി.പിയും സഖ്യം പ്രഖ്യാപിച്ചു. സഖ്യത്തിന്റെ ഭാഗമായി എൻ.സി.പി മൂന്നിടത്ത് മത്സരിക്കും. ഉംരേത്ത്, നരോദ, ദേവഗഡ് ബാരിയ എന്നീ സീറ്റുകളിലേക്കാണ് മത്സരിക്കുന്നതെന്ന് കോൺഗ്രസ് ഗുജറാത്ത് പ്രസിഡന്‍റ് ജഗദീഷ് താക്കൂർ പറഞ്ഞു.
പാർട്ടി ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ നന്ദിയുള്ളവനാണ്. എൻ.സി.പിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന യാതൊരു പ്രവൃത്തിയും ഞങ്ങൾ ചെയ്യില്ല -എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ജയന്ത് പട്ടേൽ പറഞ്ഞു.
2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 77 സീറ്റും എൻ.സി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.
ദീർഘകാലം എൻ.സി.പിയും കോൺഗ്രസും ഗുജറാത്തിൽ സഖ്യത്തിലായിരുന്നു. 2017ൽ രാജ്യസഭാ സീറ്റിലേക്ക് അഹമ്മദ് പട്ടേലിനെ വീണ്ടും തെരഞ്ഞെടുത്ത സമയത്താണ് ഇരു പാർട്ടികളും തമ്മിൽ ഭിന്നത രൂക്ഷമായത്. മത്സരത്തിൽ പട്ടേൽ ഒരു വോട്ടിന് വിജയിച്ചു. എൻ.സി.പി പട്ടേലിനെ പിന്തുണച്ചില്ലെന്നും ബി.ജെ.പിയുടെ ബി ടീമിനെപ്പോലെ പ്രവർത്തിച്ചതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻ.സി.പിയും തനിച്ചാണ് മത്സരിച്ചത്. എൻ.സി.പിയുടെ കണ്ടൽ ജഡേജ മാത്രമാണ് അന്ന് വിജയിച്ചത്. പോർബന്തർ ജില്ലയിലെ കുട്ടിയാന നിയമസഭാ സീറ്റിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.
ഡിസംബർ 1, 5 തീയതികളിലാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8നാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.