ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുസ്ലിംകളെ ഭയക്കണമെന്ന സന്ദേശവുമായി വിഡിയോ പ്രചരിക്കുന്നു
text_fieldsഅഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിൽ പ്രധാന എതിരാളികളായ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ സോഷ്യൽ മീഡിയയിൽ യുദ്ധം തുടരുന്നതിനിടെ മുസ്ലിംകൾക്കെതിരെ വിഡിയോയുമായി ബി.ജെ.പി. മുസ്ലിംകളെ ഭയപ്പെടണമെന്ന സന്ദേശം നൽകുന്ന പുതിയ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്. ബാങ്കുവിളി കേട്ട് ഭയന്നോടുന്ന പെൺകുട്ടിയാണ് വിഡിയോയിലുള്ളത്.
ഗുജറാത്തിൽ വൈകീട്ട് ഏഴിനു ശേഷം സംഭവിക്കാവുന്നത് എന്ന് എഴുതിക്കാണിച്ച് തുടങ്ങുന്ന വിഡിയോക്ക് ഒന്നേകാൽ മിനുട്ട് ദൈർഘ്യമാണുള്ളത്. ഒരു പെൺകുട്ടി റോഡിലൂടെ അതിവേഗത്തിൽ ഭയപ്പെട്ട് നടക്കുന്നു. ബാങ്കുവിളിയോട് സാമ്യമുള്ള ശബ്ദം പശ്ചാത്തലത്തിൽ കേൾക്കാം. അവളുടെ മാതാപിതാക്കൾ ഉത്കണ്ഠയോടെ വീട്ടിൽ കാത്തിരിക്കുന്നതും കാണിക്കുന്നു. രക്ഷിതാക്കളുടെ പിറകിൽ കൃഷ്ണ വിഗ്രഹവും ദൃശ്യങ്ങളിൽ കാണാം.
വീട്ടിലെത്തിയ അവൾ കോളിങ് ബെല്ലടിക്കുന്നു. അമ്മ വാതിൽ തുറന്നപ്പോൾ ഉടൻ അവരെ കെട്ടിപ്പിടിക്കുന്നു. അച്ഛൻ അവളെ ആശ്വസിപ്പിക്കുന്നതിനായി നെറുകയിൽ തലോടുന്നതും കാണാം.
തുടർന്ന് അമ്മയുടെ ചോദ്യം: ഗുജറാത്തിൽ ഇങ്ങനെ സംഭവിക്കുമോ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? 22 വർഷങ്ങൾക്ക് മുമ്പ് ഇത് പതിവായിരുന്നുവെന്നും അവർ വന്നാൽ ഇത് വീണ്ടും സംഭവിക്കുമെന്നുമായിരുന്നു അച്ഛെൻറ മറുപടി. ഭയെപ്പടേണ്ടതില്ല, മോദി ഇവിടെയുണ്ട്. ആരും വരില്ലെന്നെും പറഞ്ഞ് മകളെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോ അവസാനിക്കുേമ്പാൾ ‘നമ്മുടെ വോട്ട്, നമ്മുടെ സുരക്ഷ’ എന്ന് എഴുതിക്കാണിക്കുകയും ചെയ്യുന്നു.
വിഡിയോ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ഗോവിന്ദ് പാർമർ തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നൽകി. മുസ്ലിംകൾക്കെതിരെ വിദ്വേഷം വളർത്തുന്ന വിഡിയോ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കാണിച്ചാണ് പരാതി നൽകിയത്. വിഡിയോ മുസ്ലിംകളെ ഭയക്കണമെന്ന വ്യക്തമായ പ്രതീതി സൃഷ്ടിക്കുന്നതാണെന്നും അത് പ്രചരിക്കുന്നത് തടയണമെന്നും അഡ്വ. പാർമർ ആവശ്യപ്പെടുന്നു.
എന്നാൽ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണം ഗുജറാത്ത് ബി.ജെ.പി സാമൂഹിക മാധ്യമ വിഭാഗം നിഷേധിച്ചു. ആരാണ് അത് നിർമിച്ചതെന്ന് തങ്ങൾക്കറിയില്ല. ബി.ജെ.പി അഭ്യുദയ കാംക്ഷികളാരെങ്കിലും നിർമിച്ചതാണോ എന്ന കാര്യം അറിയില്ലെന്നും നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.