ഗുജറാത്ത് തെരഞ്ഞെടുപ്പ്; മോദി വോട്ട് ചെയ്തു
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തു. മോദിയുടെ മണ്ഡലമായ സബർമതിയിലെ റാണിപിലെത്തി ക്യു നിന്നാണ് അദ്ദേഹം വോട്ട് ചെയ്തത്. ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എയായ അരവിന്ദ് പട്ടേലാണ് ഇവിടെ സ്ഥാനാർഥി. കോൺഗ്രസിന്റെ ജിത്തുഭായി പട്ടേലാണ് എതിർ സ്ഥാനാർഥി.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തന്റെ മണ്ഡലമായ നരൻപുരയിൽ അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
വടക്കൻ, മധ്യ ഗുജറാത്തിൽ നേർക്കുനേർ പോരടിക്കുന്ന കോൺഗ്രസിനും ബി.ജെ.പിക്കും നിർണായകമായ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇൗമാസം 18നാണ് ഗുജറാത്തിലും നേരത്തെ തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലും വോെട്ടണ്ണൽ.
ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ വഡ്ഗാമും ഒ.ബി.സി നേതാവ് അൽപേഷ് താക്കോറിന്റെ രാധൻപുരും ഉപമുഖ്യമന്ത്രി നിതിൻ പേട്ടലിന്റെ മെഹ്സാനയും കടുത്ത പോരാട്ടത്തിലൂടെ ദേശീയ ശ്രദ്ധയിലെത്തിയിട്ടുണ്ട്. അൽപേഷ് കോൺഗ്രസിൽ ചേർന്നുവെങ്കിൽ, സ്വതന്ത്രനായി മത്സരിക്കുന്ന ജിഗ്നേഷ് മേവാനിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്.
പാട്ടീദാർ സമരത്തെ നേരിടാൻ ബി.ജെ.പി മുഖ്യമന്ത്രിയാക്കുമെന്ന് കരുതിയിരുന്ന നിതിൻ പേട്ടൽ കടുത്ത മത്സരമാണ് പാട്ടീദാറുമാരുടെ തട്ടകമായ മെഹ്സാനയിൽ നേരിടുന്നത്. ആരോഗ്യമന്ത്രി ശങ്കർ ചൗധരി വാവിലും മന്ത്രി ഭൂപേന്ദ്ര ചുസദാസാമ ധോൽകയിലും ജനവിധി തേടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എന്നിവർ വോട്ടുചെയ്യുന്ന ഘട്ടംകൂടിയാണിത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇൗ മേഖലയിൽ 52 സീറ്റും ബി.ജെ.പിക്കായിരുന്നു. 39 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിെഫെനൽ എന്നനിലയിൽ 22 വർഷമായി തുടരുന്ന ബി.ജെ.പി ഭരണം ഏതുവിധേനയും നിലനിർത്താൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും നേരിട്ടാണ് പ്രചാരണം നടത്തുകയും നിയന്ത്രിക്കുകയും ചെയ്തത്. ഒന്നാംഘട്ടത്തിൽ നിന്ന് ഭിന്നമായി മത ധ്രുവീകരണത്തിനായി കടുത്ത വർഗീയ പ്രചാരണമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.