ഗുജറാത്ത്: പാക് ഇടപെടൽ ജുഗുപ്‌സാവഹമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന പാകിസ്താന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഇടപെടുന്നത് ജുഗുപ്‌സാവഹമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു.
രാജ്യത്ത് ഭീകരവാദം വളർത്തുന്നത് പാകിസ്താനാണെന്ന് ഇന്ത്യക്ക് നന്നായി അറിയാം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പാകിസ്താൻ അവസാനിപ്പിക്കണം. പാകിസ്താന്‍റെ അനുചിതമായ പ്രസ്താവനയെ അപലപിക്കുന്നു. ജനാധിപത്യത്തിൽ അഭിമാനിക്കുന്നരാണ് ഇന്ത്യയിലെ ജനങ്ങളെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.
അഹ്മദ് പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാകിസ്താൻ കരസേന മുൻ മേധാവി അർശദ് റഫീഖ് ആവശ്യപ്പെെട്ടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ തള്ളികളഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതവും നിരുത്തരവാദപരവും എന്നാണ് പാക് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടിയത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിർത്തണമെന്നും മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകൾ കൊണ്ടല്ല തന്‍റെ മാത്രം ശക്തിയിൽ തെരഞ്ഞെടുപ്പുകൾ ജയിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.