ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ: അന്തിമ റിപ്പോർട്ട് കക്ഷികൾക്ക് നൽകണം
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ നടന്ന 24 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ച് ജസ്റ്റ ിസ് എച്ച്.എസ്. ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് കേസിലെ കക്ഷികൾക്ക് നൽകണമെ ന്ന് സുപ്രീംകോടതി. 2002-2006 കാലത്ത് പൊലീസ് നടത്തിയ ഏറ്റുമുട്ടലുകൾ വ്യാജമാണെന്ന ആരോ പണത്തെ തുടർന്നാണ് വിശദ അന്വേഷണത്തിന് കോടതി നിർദേശം നൽകിയത്.
അന്തിമ റിപ്പോർട്ട് കക്ഷികൾക്കു നൽകുന്നതിനെ ഗുജറാത്ത് സർക്കാർ എതിർത്തെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
റിപ്പോർട്ട് സ്വീകരിക്കണോ തള്ളണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുെമന്നും ബെഞ്ച് വ്യക്തമാക്കി. മുതിർന്ന പത്രപ്രവർത്തകനായ ബി.ജി. വർഗീസ്, കവി ജാവേദ് അക്തർ എന്നിവർ 2007ൽ നൽകിയ പൊതുതാൽപര്യഹരജികളാണ് കോടതി പരിഗണിക്കുന്നത്. ഏറ്റുമുട്ടൽ എന്ന പേരിൽ പൊലീസ് നടത്തിയ കൊലകളെക്കുറിച്ച് സി.ബി.െഎയോ മറ്റു സ്വതന്ത്ര ഏജൻസിയോ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.