ലക്കി കാറിനെ സംസ്കരിച്ച് ഗുജറാത്ത് കുടുംബം, പങ്കെടുത്തത് 1500 പേര്; വൈറലായി വീഡിയോ
text_fields12 വര്‍ഷമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വാഗണ്‍ ആര് കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്കരിച്ച് കുടുംബം.
ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ലാഠി താലൂക്കിലെ പാദര്‍ശിംഗ ഗ്രാമത്തിലെ സഞ്ജയ് പൊളാരയാണ് തന്റെ വാഗണര്‍ കാറിനെ സംസ്കരിച്ചത്.
തന്റെ കുടുംബത്തില്‍ ഐശ്വര്യം വരാന്‍ കാരണം ഈ കാറാണെന്നാണ് പൊളാര കരുതുന്നത്. കര്‍ഷകനും സൂറത്തില്‍ കെട്ടിടനിര്‍മാണ ബിസിനസുകാരനുമായ അദ്ദേഹത്തിന് കാറുവാങ്ങിയതുതൊട്ട് ഉയർച്ചയാണ്. അതിനാലാണ് വണ്ടി പഴകിയപ്പോള്‍ വില്‍ക്കുന്നതിനുപകരം സമാധിയിരുത്താന്‍ തീരുമാനിച്ചത്.
നാലുലക്ഷം രൂപയാണ് സംസ്കാരച്ചടങ്ങുകള്‍ക്ക് ഇദ്ദേഹം മുടക്കിയത്. 1500-ഓളം പേരാണ് ചടങ്ങില്‍ 'ആദരാഞ്ജലിയര്‍പ്പിക്കാന്‍' എത്തിയത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഭാവിതലമുറയും ഈ കാറിനെ ഓര്‍ക്കുന്നതിനുകൂടിയാണ് ചടങ്ങ് നടത്തിയതെന്നും സഞ്ജയ് പൊളാര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.