ഗുജറാത്തിൽ ബുള്ളറ്റ് ട്രെയ്നിന് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കർഷകർ രംഗത്ത്
text_fieldsവഡോദര: അഹ്മദാബാദ്-മുംബൈ അതിവേഗ ട്രെയ്നിന് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഗുജറാത്തിൽ കർഷകസമരം. സ്ഥലം ഏറ്റെടുക്കൽനടപടി ചർച്ചചെയ്യാനുള്ള യോഗത്തെ കുറിച്ച് കർഷകരെ അറിയിച്ചത് ഒരു ദിവസംമുമ്പ് മാത്രമാണെന്നാരോപിച്ച് ഒരു വിഭാഗം കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി.
സ്ഥലം വിട്ടുനൽകുന്നവരുടെ രണ്ടാമത്തെ യോഗം തിങ്കളാഴ്ച ചേരുമെന്ന് ഞായറാഴ്ചയിലെ പത്ര പരസ്യത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്ന നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ(എൻ.എച്ച്.എസ്.ആർ.സി) അറിയിച്ചത്. എന്നാൽ, ആദ്യയോഗം നടന്നതായി തങ്ങൾക്കറിയില്ലെന്ന് കർഷകർ ആരോപിച്ചു.
ഒരു ദിവസം മുേമ്പ അറിയിച്ചാൽ ആയിരക്കണക്കിന് കർഷകർക്ക് എത്താൻ കഴിയില്ല. ആദ്യ യോഗത്തിെൻറ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ചർച്ചക്ക് വിളിച്ച മഹത്മാ ഗാന്ധി നഗർ ഗ്രഹിന് മുന്നിലാണ് പ്രതിഷേധവുമായി കർഷകർ എത്തിയത്. പദ്ധതി നടപ്പാക്കാനായി 5500 കുടുംബങ്ങളിൽനിന്ന് 800 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.