Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ വംശഹത്യയും...

ഗുജറാത്ത്​ വംശഹത്യയും മുഗൾ ഭരണവും ദലിത്​ കവിതകളും പാഠപുസ്തകങ്ങളിൽനിന്ന് നീക്കി

text_fields
bookmark_border
Gujarat genocide Mughal rule and Dalit poetry removed from textbooks
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: 2002ലെ ​ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യും മു​ഗ​ൾ സ​ദ​സ്സു​ക​ളും ശീ​ത​യു​ദ്ധ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട പ​രാ​മ​ർ​ശ​ങ്ങ​ളും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ പ​രി​ശീ​ല​ന കൗ​ൺ​സി​ൽ (എ​ൻ.​സി.​ഇ.​ആ​ർ.​ടി) 12ാം ക്ലാ​സ്​​പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ഇ​തു കൂ​ടാ​തെ 11ാം ക്ലാ​സി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന്​ വ്യ​വ​സാ​യ വി​പ്ല​വ​വും ഏ​ഴാം ക്ലാ​സി​ൽ​നി​ന്ന്​ ഏ​താ​നും ദ​ലി​ത്​ എ​ഴു​ത്തു​കാ​രു​ടെ ക​വി​ത​ക​ളും നീ​ക്കം ​ചെ​യ്തു. നി​ല​വി​ലു​ള്ള അ​ധ്യ​യ​ന വ​ർ​ഷം തൊ​ട്ട്​ ഇ​വ​യി​ല്ലാ​ത്ത പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​യി​രി​ക്കും ഈ ​ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ക.

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ്​ മു​ത​ൽ 12വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഉ​ള്ള​ട​ക്കം കു​റ​ച്ച്​ യു​ക്തി​സ​ഹ​മാ​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ഉ​ന്ന​ത എ​ൻ.​സി.​ഇ.​ആ​ർ.​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

12ാം ക്ലാ​സ്​ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഒ​മ്പ​താം അ​ധ്യാ​യ​ത്തി​ലെ 187-189 പേ​ജു​ക​ളി​ലാ​ണ്​ ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടും അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി എ.​ബി. വാ​ജ്​​പേ​യി​യു​ടെ പ്ര​ശ​സ്ത​മാ​യ 'രാ​ജ്​​ധ​ർ​മ' പ​രാ​മ​ർ​ശ​വും ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 'ദ​ലി​ത്​ പ്ര​സ്ഥാ​ന'​ത്തെ കു​റി​ച്ചു​ള്ള ക​വി​ത​യും ശീ​ത​യു​ദ്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ധ്യാ​യ​വും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ഹി​സ്റ്റ​റി പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന്​ മു​ഗ​ൾ സ​ദ​സ്സു​ക​ളെ കു​റി​ച്ചു​ള്ള മു​ഴു​വ​ൻ അ​ധ്യാ​യ​ങ്ങ​ളും നീ​ക്കി. ഏ​ഴും എ​ട്ടും ക്ലാ​സു​ക​ളി​ലെ സാ​മൂ​ഹ്യ​ശാ​സ്ത്ര പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന്​ ദ​ലി​ത്​ എ​ഴു​ത്തു​കാ​ര​ൻ ഓം ​പ്ര​കാ​ശ്​ വാ​ല്മീ​കി​യെ കു​റി​ച്ചു​ള്ള ഭാ​ഗ​വും ഏ​ഴാം ക്ലാ​സ്​ സാ​മൂ​ഹ്യ​ശാ​സ്ത്ര പാ​ഠ​പു​സ്ത​ക​ത്തി​ൽ മു​ഗ​ള​രെ കു​റി​ച്ചു​ള്ള 48, 49 പേ​ജു​ക​ളും നീ​ക്കം ചെ​യ്തു.

എ​ട്ടാം ക്ലാ​സ്​ സാ​മൂ​ഹ്യ ശാ​സ്​​ത്ര പാ​ഠ​പു​സ്ത​ക​ത്തി​ൽ വ​സ്ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ത​പ​ര​മാ​യ സ്വ​ത്വ​ങ്ങ​ളെ കു​റി​ച്ച്​ ഐ​നി എ ​ഫാ​റൂ​ഖി എ​ന്ന ക​ലാ​കാ​ര​ൻ എ​ഴു​തി​യ 'സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ ജീ​വി​തം-​ര​ണ്ട്​' എ​ന്ന ലേ​ഖ​നം, ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​വും സം​സ്ഥാ​ന രൂ​പ​വ​ത്ക​ര​ണ​വും പ​ഞ്ച​വ​ൽ​സ​ര പ​ദ്ധ​തി​ക​ളും പ​ഠി​പ്പി​ക്കു​ന്ന 10ാം അ​ധ്യാ​യ​വും ഇ​നി​യു​ണ്ടാ​വി​ല്ല. ഇ​തേ കു​റി​ച്ച്​ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ എ​ൻ.​സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്ട​ർ ദി​നേ​​ശ്​ പ്ര​സാ​ദ്​ സ​ക്​​ലാ​നി ത​യാ​റാ​യി​ല്ല. വി​ഷ​യ വൈ​ദ​ഗ്​​ധ്യ​മു​ള്ള​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.​

ഒ​ഴി​വാ​ക്കി​യ വി​ഷ​യ​ങ്ങ​ൾ ഒ​ന്നു​കി​ൽ മ​റ്റു ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കാ​ൻ പോ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു.

അ​തേ ക്ലാ​സി​ലെ മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ വ​ന്ന ഭാ​ഗ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തു​ കൊ​ണ്ടോ താ​ഴെ​യോ മു​ക​ളി​ലോ ഉ​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​തു​ കൊ​ണ്ടോ അ​തു​മ​ല്ലെ​ങ്കി​ൽ പ്ര​യാ​സ​മു​ള്ള​തു കൊ​ണ്ടോ ആ​ണ്​ ഈ ​ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തെ​ന്ന്​ എ​ൻ.​സി.​ഇ.​ആ​ർ.​ടി പു​റ​ത്തു​വി​ട്ട കു​റി​പ്പി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat genocidetextbooksMughal ruleDalit poetry
News Summary - Gujarat genocide, Mughal rule and Dalit poetry removed from textbooks
Next Story