ഗുജറാത്ത് വംശഹത്യ: സകിയ ജാഫരിയുടെ ഹരജിയിൽ വാദം തുടരുന്നു, വൻ ഗൂഢാലോചന തെളിയിക്കാനുള്ള വസ്തുതകൾ വേണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിലെ വൻ ഗൂഢാലോചനയെ കുറിച്ചാണ് നിങ്ങളുടെ ഉത്കണ്ഠയെന്നും അതു തെളിയിക്കാനുള്ള രേഖകളും വസ്തുതകളും സമർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും സകിയ ജാഫരിയുടെ അഭിഭാഷകൻ കപിൽ സിബലിനോട് സുപ്രീംകോടതി. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.െഎ.ടി) വംശഹത്യയിലെ പ്രതികളെ രക്ഷിക്കാൻ ഒത്തുകളിച്ചുവെന്ന സിബലിെൻറ വാദത്തെ ചൊവ്വാഴ്ച വിമർശിച്ചതിനു പിറകെയാണ് ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് ഇൗ അഭിപ്രായപ്രകടനം നടത്തിയത്.
അതേസമയം പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിെൻറ നിരവധി ഉദാഹരണങ്ങൾ നിരത്തി ബുധനാഴ്ചയും സിബൽ എസ്.െഎ.ടിയെ പ്രതിക്കൂട്ടിൽ നിർത്തി. 2002ലെ വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗുൽബർഗ് സൊസൈറ്റിയിൽ കൊല്ലപ്പെട്ട മുൻ എം.പി ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ ജാഫരി സമർപ്പിച്ച ഹരജിയിലെ വാദത്തിനിടെയാണ് സിബലിെൻറ അഭിപ്രായ പ്രകടനം.
ഗോധ്രയിൽ തീവെച്ച ട്രെയിനിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം െറയിൽവേ യാർഡിൽ തന്നെ നടത്തിയത് ആരുടെ നിർദേശപ്രകാരമാണെന്ന് സിബൽ ചോദിച്ചിരുന്നു. ഇതിലിടപെട്ട ജസ്റ്റിസ് ഖാൻവിൽകർ ഇതെങ്ങനെയാണ് വൻ ഗൂഢാലോചന സ്ഥാപിക്കുന്നതെന്ന് ചോദിച്ചു. എന്താണിതിെൻറ പ്രസക്തി?, പോസ്റ്റുമോർട്ടം എങ്ങനെ നടത്തിയെന്ന് ജില്ല മജിസ്ട്രേട്ട് പറഞ്ഞിട്ടുണ്ട്. ഇതിൽ ഉന്നത ഗൂഢാലോചന ഇല്ല.
നിങ്ങളുടെ ഉത്കണ്ഠ കൂടുതലും വൻ ഗൂഢാലോചനയെ കുറിച്ചാണ്. അതിനുള്ള വസ്തുതകൾ സമർപ്പിക്കുകയാണ് ആദ്യം വേണ്ടതെന്നും ജസ്റ്റിസ് ഖാൻവിൽകർ പറഞ്ഞു. തുടർന്ന് പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട വാദം നിർത്തുകയാണെന്ന് പറഞ്ഞ് സിബൽ എസ്.െഎ.ടി അവഗണിക്കുകയും മറച്ചുവെക്കുകയും ചെയ്ത തെളിവുകളും വസ്തുതകളും അക്കമിട്ടു നിരത്തി.
ഉന്നതരുടെ പങ്ക് വെളിപ്പെടുത്തുന്ന തെഹൽകയുടെ ഒളികാമറ വിഡിയോയുടെ ആധികാരികത സി.ബി.െഎ ഉറപ്പുവരുത്തിയിട്ടും എസ്.െഎ.ടി ആ വിഡിയോ നോക്കിയില്ല. ഫോൺവിളിച്ച േഡറ്റ സീഡിയിലാക്കി സമർപ്പിച്ചിട്ട് അതിെൻറ ആധികാരികത േപാലും എസ്.െഎ.ടി പരിേശാധിച്ചില്ല എന്ന് സിബൽ ചൂണ്ടിക്കാട്ടി. അടിസ്ഥാന തെളിവുകൾ പോലും അവർ ശേഖരിച്ചില്ല. ശേഖരിച്ചവ പരിശോധിച്ചതുമില്ല.
മൊബൈൽ കമ്പനികളുടെ ഡേറ്റ അവർക്ക് കൈമാറിയ ശേഷവും ഫോൺവിളിയുടെ ഡേറ്റ എസ്.െഎ.ടി പരിശോധിച്ചില്ലെങ്കിൽ മറ്റാരത് ചെയ്യും? ചിലത് മറയ്ക്കാനാണ് അവരത് ചെയ്തതെന്നും സിബൽ വാദിച്ചു.
ശ്രീകുമാറിനെയും എസ്.െഎ.ടി തള്ളിയെന്ന് സിബൽ
ന്യൂഡൽഹി: ഇൻറലിജൻസ് ചുമതലയുണ്ടായിരുന്ന മലയാളി െഎ.പി.എസ് ഒാഫിസർ ശ്രീകുമാർ അയച്ച കത്തുകളും എസ്.െഎ.ടി തള്ളിയെന്ന് സിബൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. മണിറാം എന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ശ്രീകുമാറിനെ ശരിവെച്ചതും ഗൗനിച്ചില്ല. ഒരു ട്രക്ക് നിറയെ ആയുധങ്ങൾ ദുരുപയോഗം ചെയ്യുമെന്ന വിവരം ലഭിച്ചത് എസ്.െഎ.ടിയുടെ രേഖകളിലുണ്ട്. രണ്ട് ഉദ്യോഗസ്ഥരെ നീക്കം ചെയ്തത് പ്രതികളെ സഹായിക്കുന്ന തരത്തിൽ പെരുമാറുന്നുവെന്ന് എസ്.െഎ.ടിക്കെതിരെ നൽകിയ പരാതിയുെട അടിസ്ഥാനത്തിലാണെന്നും സിബൽ വാദിച്ചു. വിശ്വഹിന്ദു പരിഷത്ത് അനുകൂലികളായ പബ്ലിക് പ്രോസിക്യൂട്ടർമാരെയാണ് ഗുജറാത്ത് കലാപക്കേസുകളിൽ നിയമിച്ചതെന്നും അവർ പ്രതികളെ സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.