മോദിക്ക് ക്ലീൻ ചിറ്റ്: സുപ്രധാന തെളിവുകൾ പരിഗണിച്ചില്ലെന്ന് സകിയ ജാഫ്രി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന കേസിൽ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘം (എസ്.െഎ.ടി) സുപ്രധാനമായ തെളിവുകൾ അവഗണിെച്ചന്ന് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്സാൻ ജാഫ്രിയുടെ പത്നി സകിയ ജാഫ്രി സുപ്രീംകോടതിയിൽ അറിയിച്ചു.
സുപ്രീം കോടതി നിയോഗിച്ച എസ്.െഎ.ടി, കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് 2012 ഫെബ്രുവരിയിൽ കേസ് അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചതെന്നും സകിയ ആരോപിച്ചിരുന്നു. 2013 ഡിസംബറിൽ വിചാരണക്കോടതി ഇതംഗീകരിക്കുകയും 2017 ഒക്ടോബറിൽ ഗുജറാത്ത് ഹൈകോടതി ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയാണ് സകിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് അവസാനിപ്പിച്ച എസ്.െഎ.ടി മോദിക്കെതിരായ നിരവധി തെളിവുകൾ അവഗണിച്ചതായി ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ദിനേഷ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിൽ വാദിച്ചു. സകിയ ജാഫ്രിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. നരോദ പാട്യ കേസിൽ ഒളികാമറ ഒാപറേഷനിലൂടെ വെളിപ്പെട്ട വസ്തുതകൾ ആധികാരികമെന്ന് ബോധ്യപ്പെട്ടിട്ടും എസ്.െഎ.ടി മാത്രം അതു പരിഗണിച്ചില്ല.
പൊലീസിെൻറ വയർലെസ് സന്ദേശംപോലും അന്വേഷണ സംഘത്തിെൻറ പരിഗണനയിൽ വന്നില്ല. ഇത്തരം നിരവധി സന്ദേശങ്ങൾ നശിപ്പിച്ചുകളഞ്ഞു. സഞ്ജീവ് ഭട്ടിനെപോലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലും എസ്.െഎ.ടി അവഗണിച്ചു. 30 വർഷം മുമ്പുള്ള കസ്റ്റഡി മരണത്തിെൻറ പേരിൽ സർവിസിൽനിന്ന് പുറത്താക്കപ്പെട്ട സഞ്ജീവ് ഭട്ട് ഇപ്പോഴും ജയിലിൽ കഴിയുകയാണെന്നും സിബൽ കോടതിയിൽ പറഞ്ഞു.
കേസിൽ മൊഴി സ്വീകരിക്കുന്നതിലെ നടപടി ക്രമങ്ങൾ പ്രത്യേക അന്വേഷണ സംഘം ലംഘിച്ചെന്നും തെരഞ്ഞെടുത്ത ചിലരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയതെന്നും സിബൽ കോടതിയെ അറിയിച്ചു. 2002 ഫെബ്രുവരി 28നായിരുന്നു അഹ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഇഹ്സാൻ ജാഫ്രിയെയും മറ്റ് 68 പേരെയും ജീവനോടെ തീകൊളുത്തി കൊന്നത്. ജീവനുവേണ്ടി ഇവർ കേണിട്ടും ഭരണകൂടം തിരിഞ്ഞുനോക്കിയില്ലെന്നും സകിയ ആരോപിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും അദ്ദേഹത്തിെൻറ മന്ത്രിസഭയിലെ ചിലർക്കും സംഭവത്തിെൻറ ഗൂഢാലോചനയിൽ നേരിട്ടു പങ്കുണ്ടെന്നും സകിയ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.