ഗുജറാത്തിൽ തകർത്ത ആരാധനാലയങ്ങൾക്ക് മുഴുവൻ തുകയും നൽകേണ്ട -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് വംശഹത്യയിൽ തകർക്കപ്പെട്ട ആരാധനാലയങ്ങളുടെ പുനർനിർമാണത്തിന് മുഴുവൻ ചെലവും സംസ്ഥാന സർക്കാർ നൽകണമെന്ന ഗുജറാത്ത് ഹൈകോടതി വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പ്രഫുല്ല സി. പന്ത് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് റദ്ദാക്കി. നികുതിദായകരിൽനിന്ന് പിരിക്കുന്ന പണം ഏതെങ്കിലും മതവിഭാഗത്തിെൻറ സ്ഥാപനങ്ങളുണ്ടാക്കാൻ നൽകുന്നത് ഭരണഘടനയുടെ 27ാം അനുച്ഛേദത്തിെൻറ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് സ്വന്തംനിലക്ക് എഴുതിയ വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. അതേസമയം, ഗുജറാത്തിൽ തകർത്ത ആരാധനാലയങ്ങൾക്ക് 50,000 രൂപ വരെ നൽകാൻ മുമ്പത്തെ മോദി സർക്കാർ പദ്ധതി തയാറാക്കിയത് ഭരണഘടനാപരമാണെന്നും ഹരജിക്കാർക്ക് ആ പദ്ധതിക്ക് അപേക്ഷ നൽകാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ഭരണഘടനയുടെ 27ാം അനുച്ഛേദം അനുസരിച്ച് ഏതെങ്കിലും മതത്തെയോ മതവിഭാഗത്തെയോ പരിപാലിക്കാനോ പ്രോത്സാഹിപ്പിക്കാനോവേണ്ടി മാത്രം ഒരു പൗരനെയും ഏതെങ്കിലും നികുതി അടക്കാൻ നിർബന്ധിക്കരുത് എന്നും അതിനാൽ ആരാധനാലയങ്ങൾ പുനർനിർമിക്കാനുള്ള പൂർണചെലവ് സർക്കാർ വഹിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിച്ചു. അതേസമയം, പിരിച്ചെടുത്ത നികുതിയുടെ ഒരു ഭാഗം ഉപയോഗിച്ച് ഏതെങ്കിലും മതവിഭാഗങ്ങൾക്ക് വേണ്ട സൗകര്യങ്ങളും ഇളവുകളും നൽകുന്നതിൽ ഭരണഘടനയുടെ 27ാം അനുച്ഛേദമനുസരിച്ച് തെറ്റില്ലതാനും.
ഗുജറാത്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന വേളയിലാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സർക്കാർ 2013 ഒക്ടോബർ 18ന് ഇത്തരമൊരു പദ്ധതിയുണ്ടാക്കിയത്. തകർന്ന ആരാധനാലയങ്ങൾക്ക് പരമാവധി 50,000 രൂപ വരെ ലഭിക്കുന്ന പദ്ധതിക്ക് അപേക്ഷ നൽകാൻ ആരാധനാലയങ്ങൾ നിയമവിധേയമാകണമെന്നും പൊതുനിരത്തിലും ൈകയേറ്റഭൂമിയിലുമുള്ള ആരാധനാലയങ്ങൾ ആകരുതെന്നും വ്യവസ്ഥ ചെയ്തിരുന്നു. തകർക്കപ്പെട്ട മതസ്ഥാപനങ്ങളിൽ 545ഉം മുസ്ലിംകളുടേതായിരുന്നു. പള്ളികളും ദർഗകളും ഖബർസ്ഥാനുകളും ഇവയിലുൾപ്പെടും. ഇവ പുനർനിർമിക്കാൻ ഗുജറാത്തിലെ ഇസ്ലാമിക് റിലീഫ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലായിരുന്നു മോദി സർക്കാറിന് തിരിച്ചടിയായ വിധി ഹൈകോടതി പുറപ്പെടുവിച്ചത്. മോദി സർക്കാറിെൻറ ഭരണവീഴ്ചയാണ് ആരാധനാലയങ്ങൾ തകർക്കാൻ ഇടയാക്കിയതെന്നും എല്ലാ ആരാധനാലയങ്ങൾക്കും മുഴുവൻ നഷ്ടപരിഹാരവും വകവെച്ചു കൊടുക്കണമെന്നുമായിരുന്നു ഗുജറാത്ത് ഹൈകോടതി വിധി. അത് ചോദ്യംചെയ്താണ് ഗുജറാത്ത് സർക്കാർ ഹരജി നൽകിയത്.
മൗലികാവകാശങ്ങൾ ഹനിക്കപ്പെടുേമ്പാൾ കോടതികളെ സമീപിക്കാമെന്നും അസാധാരണഘട്ടങ്ങളിൽ കോടതിക്ക് ഭരണഘടനയുടെ 21ാം അനുച്ഛേദം അനുസരിച്ച് ഇടപെടാമെന്നും ഗുജറാത്ത് കലാപക്കേസിൽ അതാണ് സംഭവിച്ചതെന്നും ഹരജിക്കാർ ബോധിപ്പിച്ചത് അംഗീകരിക്കാനാവില്ല എന്ന് സുപ്രീംകോടതി വിധിയിൽ പറഞ്ഞു. ആരാധനാലയങ്ങൾക്കുണ്ടായ കേടുപാടുകൾ ഒരു പ്രത്യേക സമുദായത്തിെൻറ അന്തസ്സിനെ ബാധിക്കുമെന്ന അനുമാനത്തിൽ നിന്നാണ് ഇത്തരമൊരു വാദമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാൽ, മതേതരത്വമെന്ന സങ്കൽപമനുസരിച്ച് ഇത്തരം കാര്യങ്ങൾക്ക് പണം ചെലവഴിക്കാൻ ഭരണകൂടത്തോട് നിർദേശിക്കുന്നത് അനുചിതമാണെന്ന ഗുജറാത്ത് സർക്കാറിെൻറ മറിച്ചുള്ള വാദം സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ച കേസിൽ ഒരു വർഷവും നാലു മാസവും കഴിഞ്ഞാണ് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഇൗ കേസിലെ വിധി പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.