ഗുജറാത്ത് മയക്കുമരുന്നിന്റെ കേന്ദ്രമായി മാറി; ബി.ജെ.പി സർക്കാറിനെ വിമർശിച്ച് രാഹുൽ ഗാന്ധി
text_fieldsഗുജറാത്തിലെ ബി.ജെ.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്ത് മയക്കുമരുന്നിന്റെ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുദ്ര തുറമുഖം വഴിയാണ് എല്ലാവിധ മയക്കുമരുന്നുകളും രാജ്യത്തേക്ക് എത്തുന്നത്. പക്ഷേ, സംസ്ഥാന സർക്കാർ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇതാണ് ഗുജറാത്ത് മോഡൽ. പ്രതിഷേധിക്കുന്നതിനു മുമ്പായി അധികൃതരുടെ അനുമതി വാങ്ങേണ്ട സംസ്ഥാനമാണ് ഗുജറാത്ത്. പ്രതിഷേധം ആർക്കെതിരെയാണ് നടത്തുന്നത് അവരുടെ അനുമതിയും വേണമെന്നും രാഹുൽ പരിഹസിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിടുന്നതിന്‍റെ ഭാഗമായാണ് രാഹുൽ ഗുജറാത്തിലെത്തിയത്. ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ, കർഷകരുടെ മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകൾ എഴുതിത്തള്ളും.
കർഷകരുടെ ശബ്ദമായിരുന്നു സർദാർ പട്ടേൽ. ഒരുഭാഗത്ത് അദ്ദേഹത്തിന്‍റെ ഉയരംകൂടിയ പ്രതിമ നിർമിക്കുമ്പോൾ, മറുഭാഗത്ത് അദ്ദേഹം ആർക്കുവേണ്ടിയാണോ പോരാടിയത് അവർക്കെതിരെയാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.