ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂേപന്ദ്രസിങ്ങിെൻറ തെരഞ്ഞെടുപ്പ് ജയം ഹൈകോടതി അസാധുവാക്കി
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് മന്ത്രിസഭാംഗമായ ഭൂപേന്ദ്രസിങ് ചുധാസമയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈകോടതി. 2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ധോൽക്ക നിയോജകമണ്ഡലത്തിൽ നിന്നാണ് ഭൂപേന്ദ്രസിങ് വിജയിച്ചത്. മന്ത്രിയായിരിക്കെ ഒരാളുടെ തെരഞ്ഞെടുപ്പ് വിജയം ഹൈകോടതി അസാധുവാക്കുന്നത് അപൂർവ സംഭവമാണ്.
429 തപാൽ ബാലറ്റുകൾ അനധികൃതമായി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് സ്ഥാനാർഥി അശ്വിൻ റാത്തോഡ് നൽകിയ ഹരജിയിലെ വാദം ജസ്റ്റിസ് പരേഷ് ഉപാധ്യായ അധ്യക്ഷനായ െബഞ്ച് ശരി വെച്ചു. അശ്വിൻ റാത്തോഡിനെതിരെ 327 വോട്ടുകൾക്കാണ് ചുധാസമ വിജയിച്ചത്. ചൗധാസമക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കാം.
അന്യായ മാർഗങ്ങളിലൂടെയാണ് ചൂധാസമ വിജയിച്ചതെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അശ്വിൻ റാത്തോഡ് നേരത്തെ ഹരജി നൽകിയിരുന്നു. വോട്ടെണ്ണുന്നതിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നും 429 തപാൽ ബാലറ്റുകൾ വീണ്ടും പരിശോധിക്കണമെന്നും റാത്തോഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും റിട്ടേണിങ് ഓഫീസർ നിരസിക്കുകയായിരുന്നു.
വാദത്തിെൻറ ആദ്യഘട്ടത്തിൽ, കൗണ്ടിങ് സെൻററിലെ വിഡിയോ ദൃശൃങ്ങളും സി.സി.ടിവി കാമറകളിെല പൂർണ്ണമായ വീഡിയോകളും സമർപ്പിക്കാത്തതിന് കോടതി റിട്ടേണിങ്ഉദ്യോഗസ്ഥനെ വിമർശിച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യത്തിൽ ചുധാസമയുടെ അസി. പേഴ്സണൽ സെക്രട്ടറി ധർമിൻ മേത്ത അനധികൃതമായി സെൻററിൽ പ്രവേശിക്കുന്നതും പോളിങ് ഏജൻറ് മഹേന്ദർസിങ് മണ്ടോറയുമായി ഫോൺസംഭാഷണം നടത്തുന്നതും വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.