ടീസ്റ്റ സെറ്റൽവാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈകോടതി
text_fieldsഅഹമ്മദാബാദ്: ടീസ്റ്റ സെറ്റൽവാദിനോട് എത്രയും പെട്ടെന്ന് കീഴടങ്ങാൻ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈകോടതി. 2002ലെ ഗുജറാത്ത് കലാപത്തിൽ വ്യാജ തെളിവുകൾ നിർമിച്ചുവെന്ന കേസിലാണ് ടീസ്റ്റയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടത്. ടീസ്റ്റയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.
നേരത്തെ ടീസ്റ്റക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ ഇടക്കാല ജാമ്യമാണ് ടീസ്റ്റയുടെ അറസ്റ്റ് കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ തടഞ്ഞിരുന്നത്. എന്നാൽ, സുപ്രീംകോടതിയെ സമീപിക്കാനായി ഉത്തരവിൽ സ്റ്റേ വേണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്റെ ആവശ്യവും കോടതി നിരാകരിച്ചു.
ടീസ്റ്റ സെറ്റൽവാദും മുൻ ഗുജറാത്ത് ഡി.ജ.പി ആർ.ബി ശ്രീകുമാറും വ്യാജ തെളിവുകൾ നിർമിച്ചുവെന്നും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് എ.ടി.എസ് എടുത്ത കേസിൽ കലാപത്തിൽ ഇരയാക്കപ്പെട്ടവരുടെ വ്യാജ മൊഴികളാണ് ടീസ്റ്റ നാനാവതി കമീഷന് മുമ്പാകെ നൽകിയതെന്ന് പറയുന്നു. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയത് നാനാവതി കമീഷനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.