അപകീർത്തിക്കേസ്: രാഹുലിന്റെ ഹരജിയിൽ വിധി ഇന്ന്
text_fieldsന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ പുനഃപരിശോധന ഹരജിയിൽ ഗുജറാത്ത് ഹൈകോടതി ഇന്ന് വിധി പറയും. നേരത്തെ, കേസിൽ രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നിഷേധിച്ച കോടതി അദ്ദേഹത്തിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.
ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് രാവിലെ 11നാണ് വിധി പറയുക. ശിക്ഷ കോടതി സ്‌റ്റേ ചെയ്‌താൽ രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം തിരികെ ലഭിക്കാൻ വഴിയൊരുങ്ങും. നേരത്തെ, ഝാർഖണ്ഡ് ഹൈകോടതി അപകീർത്തി കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രാഹുൽ ഗാന്ധിക്ക് ഇളവ് അനുവദിച്ചിരുന്നു.
2019ൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ട്’ എന്ന രാഹുലിന്റെ പരാമർശത്തിനെതിരെ പ്രദീപ് മോദി എന്നയാൾ അപകീർത്തിക്കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസിൽ സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് വിധിക്കുകയും ഇതോടെ എം.പി സ്ഥാനത്തു നിന്ന് അദ്ദേഹം അയോഗ്യനാക്കപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.