ഗുജറാത്തിൽ ഏഴാം തവണയും ബി.ജെ.പി; ഹിമാചലിൽ ഫോട്ടോ ഫിനിഷ് -LIVE
text_fieldsന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ഉച്ചയോടെ രണ്ട് സംസ്ഥാനങ്ങളിലെയും ഫലമറിയാം. ഗുജറാത്തിലെ 182 സീറ്റിലേക്കും ഹിമാചൽ പ്രദേശിലെ 68 സീറ്റിലേക്കുമാണ് ജനവിധി വരേണ്ടത്. ഗുജറാത്തിൽ 64.33 ശതമാനമായിരുന്നു ഇത്തവണ പോളിങ്. രണ്ടിടത്തും മെച്ചപ്പെട്ട നിലയിൽ ഭരണം നിലനിർത്താമെന്ന് ബി.ജെ.പിയും ഹിമാചൽ തിരിച്ചു പിടിക്കാമെന്ന് കോൺഗ്രസും പ്രതീക്ഷവെക്കുന്നു. ഗുജറാത്ത് നിയമസഭയിൽ ഇതാദ്യമായി അക്കൗണ്ട് തുറക്കാമെന്നാണ് ആം ആദ്മി പാർട്ടിയുടെ കണക്കുകൂട്ടൽ.
യു.പിയിലെ മെയിൻപുരി ലോക്സഭ സീറ്റിലേക്കും അഞ്ചു സംസ്ഥാനങ്ങളിലെ ആറു നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും ആരംഭിച്ചിട്ടുണ്ട്. സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ്ങിന്‍റെ നിര്യാണംമൂലം ഒഴിവുവന്ന മെയിൻപുരി സീറ്റിൽ മകൻ അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവാണ് സ്ഥാനാർഥി. മുലായമിന്‍റെ സഹോദരൻ ശിവ്പാൽ യാദവിന്‍റെ വിശ്വസ്തനായ രഘുരാജ് സിങ് ശാഖ്യയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
Live Updates
- 8 Dec 2022 8:23 AM IST
ഗുജറാത്തിൽ പോസ്റ്റൽ ബാലറ്റിൽ ബി.ജെ.പിക്ക് മുൻതൂക്കം
ഗുജറാത്തിൽ പോസ്റ്റൽ ബാലറ്റിൽ ബി.ജെ.പിക്ക് മുൻതൂക്കം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.