ഇശ്റത്ത് ജഹാൻ കൊലക്കേസിൽ ആരോപണ വിധേയനായ പൊലീസുദ്യോഗസ്ഥന് സ്ഥാനക്കയറ്റം
text_fieldsഅഹ്മദാബാദ് : ഗുജറാത്തിൽ ഇശ്റത്ത് ജഹാൻ, പ്രാണേശ് പിള്ള എന്നിവർ െകാല്ലപ്പെടാനിടയാക്കിയ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രധാന ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. െഎ.പി.എസ് ഒാഫിസർ ജി.എൽ. സിംഗാളിനാണ് െഎ.ജി.പി (ഇൻസ്പെക്ടർ ജനറൽ ഒാഫ് പൊലീസ്) ആയി സ്ഥാനക്കയറ്റം നൽകിയത്. ഏറ്റുമുട്ടൽ നടന്ന 2004ൽ അസിസ്റ്റൻറ് പൊലീസ് കമീഷണർ ആയിരുന്നു സിംഗാൾ.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടലിലാണ് ഇശ്റത്ത്, പ്രാേണശ് എന്നിവർ അടക്കമുള്ള നാലുപേരെ കൊലെപ്പടുത്തിയത്. 2013 ഫെബ്രുവരി 21ന് സി.ബി.െഎ സിംഗാളിനെ അറസ്റ്റ് ചെയ്ത ഉടൻ ഗുജറാത്ത് സർക്കാർ ഇയാളെ സസ്പെൻഡ് ചെയ്തു. സർക്കാർ തനിക്ക് പിന്തുണ നൽകുന്നില്ലെന്ന് കാണിച്ച് സിംഗാൾ രാജി സമർപ്പിച്ചെങ്കിലും സാേങ്കതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജി സ്വീകരിച്ചില്ല. 2013 േമയ് 27ന് സിംഗാളിന് സി.ബി.െഎ കോടതി ജാമ്യം നൽകി.
അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുന്നതിൽ സി.ബി.െഎ പരാജയപ്പെട്ടു. അതിനു തൊട്ടടുത്ത ദിവസം തന്നെ ഗുജറാത്ത് സർക്കാർ സിംഗാളിനെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി സ്ഥാനക്കയറ്റം നൽകി സർവിസിൽ തിരിച്ചെടുത്തു. സിംഗാൾ ജയിലിലായിരുന്ന സമയത്ത് സി.ബി.െഎ ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 267 ശബ്ദ റെക്കോഡിങ്ങുകൾ അടങ്ങിയ രണ്ട് പെൻ ഡ്രൈവുകൾ കണ്ടെടുത്തിരുന്നു.
സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായുമായി ബന്ധമുള്ള ബംഗളൂരുവിലെ യുവതിയുടെ സംഭാഷണങ്ങളായിരുന്നു അതിൽ. ഇൗ കൂട്ടത്തിൽ സിംഗാളും അമിത് ഷായും തമ്മിൽ നടത്തിയെന്ന് കരുതുന്ന സംഭാഷണവും ഉണ്ടായിരുന്നു. ഭീകരവിരുദ്ധ സേനയിലെ പൊലീസ് സൂപ്രണ്ടായിരുന്നു സിംഗാൾ. സിംഗാൾ ഉൾെപ്പടെ ആറു ഒാഫിസർമാർക്കാണ് സ്ഥാനക്കയറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.