ഗുജറാത്തിൽ മുടിവെട്ടാനാവാതെ താഴ്ന്ന ജാതിക്കാർ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിലായി മുടിവെട്ടാനാവാതെ ലക ്ഷക്കണക്കിന് താഴ്ന്ന ജാതിക്കാർ. ബാർബർമാർ പുലർത്തുന്ന ജാതിവെറിയുടെ കടുത്ത ഇരക ളായാണ് മനുഷ്യരെപോലെ ജീവിക്കാൻ കഴിയാതെ പതിറ്റാണ്ടുകളായി ഇവർ ജീവിതം തള്ളിനീക് കുന്നത്. അധികൃതർക്കും സാമൂഹിക പ്രവർത്തകർക്കുമെല്ലാം ഈ വസ്തുത അറിയാമെന്നിരിക ്കെയാണ് ജാതി വിവേചനം നിയമം മൂലം നിരോധിച്ച് മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും ഈയവസ്ഥയിൽനിന്ന് കരകയറാനാവാതെ നിസ്സഹായരായി ദലിതുകൾ കഴിയുന്നത്.
ഇത്ര വ്യാപകമായിട്ടും താഴ്ന്ന ജാതിക്കാർ സ്വയംതന്നെ ഇൗ െകാടിയ വിവേചനം സമൂഹത്തിനുമുന്നിൽ ഉയർത്തിക്കൊണ്ടുവന്നില്ല. കഴിഞ്ഞ വർഷം ഏതാനും യുവാക്കൾ രംഗത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. അഹ്മദാബാദ് ജില്ലയിലെ ട്രെൻറ് ഗ്രാമത്തിലെ വിദ്യാസമ്പന്നരായ 25ഓളം ദലിത് യുവാക്കൾ മുടിവെട്ടലിലെ അയിത്തം േബ്ലാക്ക് പഞ്ചായത്തിൽ പരാതിപ്പെടാൻ തീരുമാനിച്ചു.
എന്നാൽ, ദലിത് യുവാക്കളുടെ മുടി വെട്ടാൻ ബാർബർമാർ വിസമ്മതം കാണിക്കുകയായിരുന്നു. മാത്രമല്ല, തങ്ങളുടെ കടകൾ അടച്ചിടുകയും ചെയ്തു. ഇതേത്തുടർന്ന് ഇവർ നഗരേത്താട് ചേർന്നുള്ള സ്ഥലങ്ങളിൽ പോയി മുടി വെട്ടാൻ നിർബന്ധിതരായി. ഉയർന്ന ജാതിക്കാരുടെ മുടി ബാർബർമാർ സ്വന്തം വീടുകളിൽവെച്ച് വെട്ടിക്കൊടുക്കാനും തയാറായി. നവ്സർജൻ ട്രസ്റ്റ് എന്ന എൻ.ജി.ഒ 2010ൽ നടത്തിയ വിപുലമായ പഠനത്തിൽ ഗുജറാത്തിലെ ഗ്രാമങ്ങളിൽ വിവിധ രൂപത്തിലുള്ള ജാതി വിവേചനങ്ങൾ നടക്കുന്നതായി കണ്ടെത്തിയിരുന്നു. അതിൽ ഒന്നുമാത്രമാണ് മുടിവെട്ടുന്നതിലെ അയിത്തം. 13,633 ഗ്രാമങ്ങളിൽ ഇന്ന് ഇത് നടപ്പിലുണ്ട്. 1160 ഗ്രാമങ്ങളിൽ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലം മുതലേ ഇതുണ്ട്. ജാതി വിവേചനത്തിനെതിരെ പൊരുതിയ മഹാത്മ ഗാന്ധിയുടെ മണ്ണായ ഗുജറാത്തിന് വലിയ നാണക്കേടുണ്ടാക്കുന്നതാണ് ഈ യാഥാർഥ്യം.
മാത്രമല്ല, ഈ വിവേചനങ്ങൾ കൂടുന്നതായാണ് കണക്കുകൾ. 15 വർഷത്തിനിടെ 70 ശതമാനമാണത്രേ ഇതിലെ വർധന. ദരിദ്രരും നിത്യകൂലിക്കാരുമാണ് ഇവിടെയുള്ള താഴ്ന്ന ജാതിക്കാർ. ഇത്രയൊക്കെ നടക്കുേമ്പാൾപോലും ജാതിവിവേചനം സംസ്ഥാനത്ത് നിലനിൽക്കുന്നില്ലെന്നാണ് സർക്കാറിെൻറ അവകാശവാദമെന്നും ഇവയില്ലാതാക്കാൻ നേരത്തെ നടത്തിയിരുന്ന പരിപാടികൾ ഒന്നും ഇപ്പോൾ ഇല്ലെന്നും പഠനം നടത്തിയ നവ്സർജെൻറ കിരിത് ഭായ് റാത്തോഡ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.