ബ്ലാക് ഫംഗസ് വരുമെന്ന് പേടിച്ച് വയോധികൻ ആത്മഹത്യ ചെയ്തു
text_fieldsഅഹ്മദാബാദ്: ബ്ലാക് ഫംഗസ് ബാധിക്കുമെന്ന് പേടിച്ച് ഗുജറാത്തിൽ വയോധികൻ ആത്മഹത്യ ചെയ്തു. കോവിഡ് ഭേദമായ 80 വയസ്സുകാരനാണ് ബ്ലാക് ഫംഗസ് വരാൻ സാധ്യതയുണ്ടെന്ന് പേടിച്ച് ആത്മഹത്യ ചെയ്തതെന്ന് ഗുജറാത്ത് പൊലീസ് പറഞ്ഞു.
പാൽഡിയിലെ നാരായണ നഗർ സ്വദേശിയായ വയോധികൻ വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മെയ് 27ന് വീട്ടിൽ ആരുമില്ലാത്ത സമയമാണ് വയോധികൻ ആത്മഹത്യ ചെയ്തത്.
''കുടുംബം പറയുന്നത് പ്രകാരം പ്രമേഹ രോഗിയായ വയോധികൻ നാലുമാസങ്ങൾക്ക് മുമ്പ് കോവിഡ് രോഗമുക്തനായിരുന്നു. പ്രമേഹരോഗ ബാധിതൻ കൂടിയായ ആളെ വിഷം കഴിച്ച നിലയിൽ വീട്ടിൽകണ്ടെത്തുകയായിരുന്നു. ബ്ലാക് ഫംഗസ് വരുമെന്ന് പേടിച്ചാണ് ഇങ്ങനെ ചെയ്തത്. പാൽഡിയിലെ എയിംസിൽ എത്തിച്ചിച്ചെങ്കിലും ശനിയാഴ്ച മരണത്തിന് കീഴടങ്ങി. ഞങ്ങൾ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്'' -അഹ്മദാബാദ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ബ്ലാക്ക് ഫംഗസ് രോഗികളുടെ കണക്ക് പുറത്തുവിടാതെ ഗുജറാത്ത്
അഹ്മദാബാദ്: രാജ്യത്ത് ഏറ്റവും കുടുതൽ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്ത ഗുജറാത്തിൽ എത്ര രോഗികളുണ്ടെന്നോ എത്രപേർ മരിെച്ചന്നോ വെളിപ്പെടുത്താതെ സംസ്ഥാന സർക്കാർ. ബ്ലാക്ക് ഫംഗസ് ബാധിച്ച 81.6 ശതമാനം രോഗികളെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും 14.3 ശതമാനം പേർ രോഗമുക്തരായെന്നും മേയ് 26ന് സർക്കാർ പുറപ്പെടുവിച്ച ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ഇതിൽ 4.1 ശതമാനം പേർ മരിച്ചതായും റിപ്പോർട്ടിലുണ്ട്. ചികിത്സയിലുള്ളവരിൽ 67.1 ശതമാനം പുരുഷന്മാരും 32.9 ശതമാനം സ്ത്രീകളാണെന്നും രോഗികളിൽ ഭൂരിഭാഗവും 45നും 60നുമിടയിൽ പ്രായമുള്ളവരാണെന്നും പറയുന്നുണ്ട്. അതേസമയം, എത്ര പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിെച്ചന്ന നിർണായക കണക്ക് സർക്കാർ പുറത്തുവിട്ടില്ല. നേരത്തേ കോവിഡ് കേസുകളൂെട കാര്യത്തിലും ഗുജറാത്ത് സർക്കാർ ഒളിച്ചുകളി നടത്തിയിരുന്നു. കോവിഡ് കേസുകളുടെ ജില്ല തലത്തിലെ ശതമാനം മാത്രം പുറത്തുവിട്ട് എണ്ണം മറച്ചുവെക്കുകയായിരുന്നു. പിന്നീട് ഹൈകോടതി ഇടപെട്ടതിനെ തുടർന്നാണ് കോവിഡ് കണക്കുകൾ സർക്കാർ പരസ്യപ്പെടുത്തിയത്. അത് യഥാർഥ കണക്കല്ലെന്ന ആരോപണമുണ്ട്. ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം റിപ്പോർട്ട് ചെയ്തതിൻെറ 15 ഇരട്ടിയാണെന്ന് ന്യൂയോർക് ടൈംസ് ഈയിടെ െവളിപ്പെടുത്തുകയും ഇന്ത്യ ഔദ്യോഗികമായി ഇതു നിഷേധിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.