Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ 19കാരിയെ...

ഗുജറാത്തിൽ 19കാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ പിതാവ്​ അറസ്റ്റിൽ

text_fields
bookmark_border
Gujarat man rapes, impregnates 19-year-old daughter
cancel

അഹ്​മദാബാദ്​: ഗുജറാത്തിൽ 19കാരിയെ ബലാത്സംഗംചെയ്​ത്​ ഗർഭിണിയാക്കിയ പിതാവ്​ അറസ്റ്റിൽ. ഗുജറാത്തിലെ ഭാഗ്​നഗർ ജില്ലയിലാണ്​ സംഭവം. ബുധനാഴ്ച സർക്കാർ ആശുപത്രിയിൽ പെൺകുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നതെന്ന്​ അഹ്​മദാബാദ്​ മിറർ റി​േപ്പാർട്ട്​ ചെയ്യുന്നു.

പെൺകുട്ടിക്ക്​ സുഖമില്ലാ​തായതോടെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെവച്ച്​ കുഞ്ഞിനെ പ്രസവിച്ചതോടെ ഞെട്ടലിലായിരുന്നു ബന്ധുക്കൾ.

പെൺകുട്ടിയോട്​ വിവരം ആരാഞ്ഞപ്പോൾ പിതാവ്​ നിരന്തരം തന്നെ ബലാത്സംഗം ചെയ്​തിരുന്നതായി വെളി​െപ്പടുത്തുകയായിരുന്നു. മാതാവ്​ വീട്ടിലില്ലാതിരുന്ന സമയത്തും ഉറങ്ങിയിരുന്ന സമയത്തുമായിരുന്നു അതിക്രമം. തുടർന്ന്​ പെൺകുട്ടി ഗർഭിണിയാകുകയായിരുന്നു.

പെൺകുട്ടിയുടെ പിതാവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കൂലിത്തൊഴിലാളിയായ ഇയാൾക്ക്​ രണ്ടു ആൺമക്കളും രണ്ടു പെൺമക്കളുമാണുള്ളത്​. ഇതിൽ രണ്ടു ആൺമക്കളുടെയും ​ഒരു മകളുടെയും വിവാഹം കഴിഞ്ഞതോടെ വെവ്വേറെ വീടുകളിലാണ്​ താമസം. 19കാരിയും മാതാവും പിതാവുമാണ്​ ഇവിടെ താമസിച്ചിരുന്നത്.

അതേസമയം പെൺകുട്ടിയെ ഇയാൾ ഉപ​​ദ്രവിച്ചിരുന്നത്​ മാതാവിന്‍റെ അറിവോടെയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു. പെൺകുട്ടിയെയും കുഞ്ഞിനെയും വിദഗ്​ധ ചികിത്സക്കായി ഭാവ്​നഗറിലേക്ക്​ മാറ്റി. സംഭവത്തിൽ അന്വേഷണം ഭാവ്​നഗർ പൊലീസ്​ സ്​റ്റേഷനിലെ വനിത പൊലീസുകാർക്ക്​ കൈമാറിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujaratpolice arrestrape
News Summary - Gujarat man rapes, impregnates 19-year-old daughter
Next Story