60ലക്ഷത്തിന്‍റെ ഇൻഷുറൻസ് തുകക്കായി ഭാര്യയെ കൊന്ന ചാർേട്ടർഡ് അക്കൗണ്ടന്‍റ് അറസ്റ്റിൽ
text_fieldsഅഹ്മദാബാദ്: ഇൻഷുറൻസ് തുക ലഭിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ ചാർേട്ടർഡ് അക്കൗണ്ടന്‍റായ ഭർത്താവ് അറസ്റ്റിൽ. ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് സംഭവം.
60 ലക്ഷത്തിന്‍റെ ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി ദക്ഷബെൻ താങ്കിനെ വാഹന അപകടത്തിൽപ്പെടുത്തി ഭർത്താവ് ലളിത് താങ്ക് കൊലപ്പെടുത്തുകയായിരുന്നു.
ദക്ഷബെൻ താങ്ക് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് കഴിഞ്ഞവർഷം ഡിസംബർ 26ന് അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, യുവതിയുടേത് അപകട മരണമല്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കുടുംബം പൊലീസിനെ അറിയിച്ചു. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണത്തിൽ ഭർത്താവിന്‍റെ ഫോൺ വിളി വിവരങ്ങൾ അടക്കം പരിശോധിച്ചതോടെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു.
രണ്ടു ലക്ഷം രൂപ നൽകി ഭാര്യയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏൽപ്പിക്കുകയായിരുന്നു. അപകട മരണമാണെന്ന് തോന്നിപ്പിക്കും വിധം കൊലപാതകം ആസൂത്രണം ചെയ്യണമെന്ന നിർദേശം കൊലയാളിയായ കിരിത് മാലിക്ക് ലളിത് നൽകിയിരുന്നു. ഭാര്യ മരിക്കുന്നതിന് മൂന്നു മാസം മുമ്പാണ് ലളിത് അവരുടെ പേരിൽ 60ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തതെന്നും പൊലീസ് കണ്ടെത്തി.
ഡിസംബർ 26ന് ലളിതും ഭാര്യയും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഈ സമയം പ്രതിയായ ഡ്രൈവർക്ക് ലളിത് ലൊക്കേഷൻ അയച്ചുകൊടുത്തിരുന്നു. ക്ഷേത്രത്തിലേക്ക് നടക്കുേമ്പാൾ ഭാര്യയുമായി നിശ്ചിത അകലം പാലിക്കാൻ ലളിത് ശ്രദ്ധിച്ചിരുന്നു. അതിവേഗത്തിലെത്തിയ വാഹനം ദക്ഷബെന്നിനെ ഇടിച്ച് തെറിപ്പിച്ചു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇവർ മരിക്കുകയും ചെയ്തു -പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പൊലീസ് ലളിതിനെ അറസ്റ്റ്ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.