13,000 കോടിയുടെ കള്ളപ്പണം െവളിപ്പെടുത്തിയ ഗുജറാത്ത് വ്യവസായി ഒളിവിൽ
text_fieldsഅഹമ്മദാബാദ്: വരുമാനം സ്വയം െവളിെപ്പടുത്തൽ പദ്ധതി പ്രകാരം(െഎ.ഡി.എസ്) ഗുജറാത്തിലെ വസ്തു വ്യാപാരി മഹേഷ് ഷാ വെളിെപ്പടുത്തിയ 13860 കോടി രൂപ കള്ളപ്പണമായി ആദായ നികുതി വകുപ്പ് പ്രഖ്യാപിച്ചു.
െഎ.ഡി.എസ് അവസാനിക്കുന്നസെപ്തംബർ 30നാണ് മഹേഷ് ഷാ കണക്കുകൾ വെളിപ്പെടുത്തിയത്. എന്നാൽ പദ്ധതി പ്രകാരം നികുതിയുടെ ആദ്യഗഡുവായ 975 കോടി നവംബർ 30നകം അടച്ചില്ല എന്നതിനാൽ ഷായുെട മുഴുവൻ ആദായവും കള്ളപ്പണമായി പ്രഖ്യാപിക്കുകയായിരുന്നു.ഇദ്ദേഹത്തിെൻറ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി. ഇതോടെ ഷാ ഒളിവിൽ പോയിരിക്കുകയാണ്.
നികുതി അടച്ചാൽ കള്ളപ്പണം വെളിപ്പെടുത്തുന്നവർക്കു നൽകുന്ന പ്രത്യേക നിയമാനുകൂല്യം ഷായ്ക്കു ലഭിക്കാനർഹതയില്ലെന്നാണ് ആദായ നികുതി വകുപ്പിെൻറ വിലയിരുത്തൽ. ഇതേത്തുടർന്നാണു ഷായുടെ വസ്തുവകകളെക്കുറിച്ചും മറ്റും വകുപ്പ് ഊർജിതമായ അന്വേഷണം ആരംഭിച്ചത്. ഇത് ഒരാളുടെ മാത്രം ആദായമാണോ അതല്ല, മറ്റു ബിസിനസുകാരുടെ കൂടി ബിനാമി പണമാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.