
ജനറൽ ബിപിൻ റാവത്തിനെതിരെ അപകീർത്തികരമായ പരാമർശം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
text_fieldsഅഹ്മദാബാദ്: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ മരണത്തിന് പിന്നാലെ സമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവന നടത്തിയ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. അർമേലി ജില്ലയിലെ ഭേരായ് ഗ്രാമവാസിയായ 44കാരൻ ശിവഭായ് റാമിനെയാണ് അഹ്മദാബാദ് സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തത്.
അതേസമയം, മുൻ പ്രതാവനകളുടെ പേരിലാണ് ഇയാളുടെ അറസ്റ്റെന്ന് െപാലീസ് അറിയിച്ചു. ജനറൽ ബിപിൻ റാവത്തുമായി ബന്ധപ്പെട്ട് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് എന്താണെന്ന കാര്യം വ്യക്തമല്ല.
ബുധനാഴ്ച തമിഴ്നാട് ഊട്ടിയിലെ കുന്നൂരിനടുത്തുണ്ടായ ഹെലികോപ്ടർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ചിരുന്നു.
'ശിവാഭായ് അഹിർ' എന്ന ഫേസ്ബുക്ക് പേജിലൂടെ ഹിന്ദു ദൈവങ്ങളെയും ജനപ്രതിനിധികളെയും അവഹേളിക്കുന്ന പരാമർശങ്ങൾ അടങ്ങിയ മുൻ പോസ്റ്റുകളുടെ പേരിലാണ് റാമിനെ അറസ്റ്റ് ചെയ്തതെന്ന പൊലീസ് കമ്മീഷണർ ജിതേന്ദ്ര യാദവ് അറിയിച്ചു.
ജനറൽ ബിപിൻ റാവത്തിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ ഷെയർ ചെയ്തതിനെ ഇയാളുടെ പേജ് ശ്രദ്ധയിൽപ്പെട്ടത്. പേജിലെ ടൈംലൈനിൽ ഹിന്ദു ദൈവങ്ങളെയും ദേവതകളെയുംകുറിച്ച് ആക്ഷേപകരമായ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നതായി മനസിലായി. നേരത്തേയും ജനപ്രതിനിധികളെയും മറ്റും അവഹേളിക്കുന്ന വാക്കുകൾ റാം ഉപയോഗിച്ചിരുന്നു -എ.സി.പി പറഞ്ഞു.
അന്വേഷണത്തിൽ റാമിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ആക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ച് ജനശ്രദ്ധയാകർഷിക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി. 2010 മുതൽ 14 വരെ റാം ഗ്രാമത്തിലെ ഡെപ്യൂട്ടി സർപഞ്ച് ആയിരുന്നു. വരും വർഷങ്ങളിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് സർപഞ്ച് ആകുകയാണ് ലക്ഷ്യം. അതിനായി സെൻസിറ്റീവ് വിഷയങ്ങൾ അഭിപ്രായം രേഖപ്പെടുത്തി ജനശ്രദ്ധയാകർഷിക്കുകയാണ് ലക്ഷ്യം -പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.