സീറ്റ് വിഭജന തർക്കം; കോൺഗ്രസ്-പാട്ടീദാർ പ്രവർത്തകർ ഏറ്റുമുട്ടി-Video
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സീറ്റ് വിഭജനത്തിൽ കോൺഗ്രസ് രണ്ട് സീറ്റ് മാത്രം നൽകി അവഗണിച്ചെന്നാരോപിച്ച് ഹാർദിക് പേട്ടൽ നയിക്കുന്ന പാട്ടീദാർ അനാമത് ആന്ദോളൻ സമിതി (പി.എ.എ.എസ്) പ്രതിഷേധത്തിൽ. സൂറത്തിലെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ്, പി.എ.എ.എസ് പ്രവർത്തകർ ഏറ്റുമുട്ടി. സൂറത്തിലെ വരാച്ചയിലെ കോൺഗ്രസ് ഒാഫിസ് പി.എ.എ.എസ് പ്രവർത്തകർ ആക്രമിച്ചു. അതേസമയം, കോൺഗ്രസുമായുള്ള തർക്കം രൂക്ഷമായി തുടരുന്നതിനാൽ ഹാർദിക് പേട്ടൽ തിങ്കളാഴ്ച രാജ്കോട്ടിൽ നടത്താനിരുന്ന റാലി മാറ്റിവെച്ചു. ഞായറാഴ്ച രാത്രിയാണ് കോൺഗ്രസ് ആദ്യഘട്ട പട്ടിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിൽ പി.എ.എ.എസിെൻറ നിലപാടും കോൺഗ്രസുമായുള്ള ധാരണയുടെ വിശദാംശങ്ങളും ഹാർദിക് പേട്ടൽ റാലിയിൽ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്. പാട്ടീദാർ സമിതി 20 സീറ്റാണ് ആവശ്യപ്പെട്ടെതന്നറിയുന്നു.
സ്ഥാനാർഥി പട്ടികയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ഒരു കോൺഗ്രസ് ഒാഫിസും തുറക്കാൻ സമ്മതിക്കില്ലെന്ന് സൂറത്തിലെ പാട്ടീദാർ അനാമത് ആന്ദോളൻ സമിതി കൺവീനർ ധാർമിക് മാളവ്യ വ്യക്തമാക്കി. അതേസമയം, പാട്ടീദാർ സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് ഭരത് സിങ് സോളങ്കിയുടെ വീടിന് സുരക്ഷ ശക്തമാക്കി. പാട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ ഉന്നത സമിതിയുമായി കൂടിയാലോചിക്കാതെയാണ് കോൺഗ്രസ് പട്ടിക പുറത്തുവിട്ടതെന്നും ഇതിൽ പ്രതിഷേധമുണ്ടെന്നും പി.എ.എ.എസ് കൺവീനർ ദിനേശ് ബംബാനിയ പറഞ്ഞു. ഹാർദികിെൻറ പ്രധാന സഹായിയായ ഇദ്ദേഹത്തെയാണ് കോൺഗ്രസുമായുള്ള സംവരണ ചർച്ചക്ക് നിയോഗിച്ചത്.
#WATCH Surat: Patidar Anamat Andolan Samiti workers clash with Congress workers over ticket distribution (earlier visuals) pic.twitter.com/uz5fx9oXIc
— ANI (@ANI) November 20, 2017
അതേസമയം, കോൺഗ്രസിെൻറ സ്ഥാനാർഥി പട്ടികയിൽ വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ബന്ധു പ്രഫുൽ തൊഗാഡിയയും. ലിസ്റ്റിൽ മൂന്ന് മുസ്ലിംകളും രണ്ടു വനിതകളും ഒരു ക്രിസ്ത്യനുമുണ്ട്. 77 പേരുടെ പട്ടികയിൽ പ്രവീൺ തൊഗാഡിയയുടെ ബന്ധു പ്രഫുൽ തൊഗാഡിയയെയാണ് ഉൾപ്പെടുത്തിയത്. കോൺഗ്രസിെൻറ സഖ്യകക്ഷികൾക്ക് 12 സീറ്റാണ് അനുവദിച്ചത്. പേട്ടലുമാർക്ക് മേധാവിത്വമുള്ള സൂറത്തിലെ വരാച്ചയിലാണ് പ്രഫുൽ തൊഗാഡിയ മത്സരിക്കുന്നത്. കോൺഗ്രസിെൻറ 14 സിറ്റിങ് എം.എൽ.എമാരും മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.