നുഴഞ്ഞുകയറ്റ ഭീഷണി; കണ്ട്ല, മുന്ദ്ര തുറമുഖങ്ങളിൽ സുരക്ഷ ശക്തമാക്കി
text_fieldsഭുജ് (ഗുജറാത്ത്): കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലെ സംഘർഷ സാധ്യതയ ുടെ പശ്ചാത്തലത്തിൽ കടൽമാർഗം ഭീകരരുടെ നുഴഞ്ഞുകയറ്റമുണ്ടായേക്കാമെന്ന ഇൻറലിജ ൻസ് മുന്നറിയിപ്പിനെത്തുടർന്ന് കണ്ട്ല, മുന്ദ്ര തുറമുഖങ്ങളിലെ സുരക്ഷ ശക്തമാക ്കി.
ഇന്ത്യൻ നാവികസേനക്കു നേരെ കടൽമാർഗം ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പിെൻറ നിയന്ത്രണത്തിലുള്ള രാജ്യത്തെ വാണിജ്യപ്രധാന തുറമുഖമായ മുന്ദ്രയിലെയും സംസ്ഥാന സർക്കാറിെൻറ ചുമതലയിലെ കണ്ട്ല തുറമുഖത്തെയും സുരക്ഷക്കായി വൻ സന്നാഹമൊരുക്കുന്നത്.
പാകിസ്താനോടടുത്തു കിടക്കുന്ന അറബിക്കടലിലെ കച്ച് കടലിടുക്കിലാണ് രണ്ട് തുറമുഖങ്ങളും. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലയായ ജാംനഗറിലെ റിലയൻസ് ഇൻഡസ്ട്രീസ്, വാഡിനാറിലെ റോസ്നെഫ്റ്റിെൻറ വ്യവസായശാല എന്നിവ ഈ മേഖലയിലാണ്. അതിനാൽ ഇന്ത്യയെ സംബന്ധിച്ച് ഏറെ വാണിജ്യപ്രാധാന്യമുള്ള ഇടമാണ് കച്ച് കടലിടുക്ക്.
‘‘ഗുജറാത്തിൽ ഭീകരർ എത്തി എന്ന വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, ഈ കടൽമാർഗമാണ് ഭീകരർക്ക് എത്താൻ സൗകര്യമെന്ന നിഗമനത്തിലാണ് സുരക്ഷ ഒരുക്കം. ആഗസ്റ്റ് 15 മുതലേ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി വരുകയായിരുന്നു’’ -പൊലീസ് ഐ.ജി ഡി.ബി. വഗേല പറഞ്ഞു.
കടൽമാർഗമാണ് ഭീകരർ എത്താൻ സാധ്യതയെന്ന മുന്നറിയിപ്പാണ് ലഭിച്ചതെന്ന് അൻജാറിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ധനഞ്ജയ് വഗേലയും പറഞ്ഞു. ‘‘പൊലീസും സുരക്ഷസേനയും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. മറൈൻ പൊലീസും സജീവമായി രംഗത്തുണ്ട്’’ -അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.